സർക്കാർ ചതിച്ചു ഇനികൈ പൊക്കില്ല! കരഞ്ഞ് നിലവിളിച്ച് ഭാഗ്യലക്ഷ്മിയും ദിയയും.. അയ്യോ പെട്ടു!

യു ടൂബ് ചാനല്‍വഴി അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി നായര്‍ ഇപ്പോള്‍ ജയിലിലാണ്. സ്ത്രീകളെ അപമാനിക്കുന്ന അശ്ലീല പരാമര്‍ശം നടത്തിയ വിജയ് പി നായര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയും ലഭിച്ചു. അതേസമയം തന്നെ നിയമം കൈയ്യിലെടുത്ത ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതു സമൂഹം മുന്നോട്ട് വച്ചത്. പോലീസും ആ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നത്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഭാഗ്യലക്ഷ്മിയേയും കൂട്ടരേയും വെട്ടിലാക്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് നല്‍കിയത്.

വിജയ് പി നായരുടെ വീട്ടില്‍ കയറി തല്ലി മുണ്ട് പറിച്ച് ചൊറിയണം തേച്ച് തെറിവിളിച്ച് ലാപ്‌ടോപ്പും മൊബൈലും മോഷ്ടിച്ച കേസില്‍ ഇന്ന് നിര്‍ണായകമാണ്. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് കോടതിയില്‍ വിധി പറയും. വിധി എതിരായാല്‍ ഇവരെ പോലീസ് അറസ്റ്റ് ചെയ്യും.

ഈ കേസില്‍ വിശദമായ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. കേസില്‍ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യാപേക്ഷയെ സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. കൈയേറ്റം ചെയ്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് നിയമം കൈയിലെടുക്കുന്നതിന് അനുകൂലമായ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിക്രമിച്ച് കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ ചുമത്തിയ എഫ്‌ഐആറില്‍ ഊന്നിയായിരുന്നു വാദം.

എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല വീഡിയോ യൂട്യൂബില്‍ പോസ്റ്റു ചെയ്തതിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് പ്രകാരം മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ വിജയ് പി. നായര്‍ റിമാന്‍ഡിലാണ്.

അതേസമയം യുട്യൂബ് വീഡിയോയിലൂടെ സാമൂഹിക സാംസ്‌കാരിക സിനിമ മേഖലകളിലെ സ്ത്രീകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ വിജയ് നായരെ കൈയേറ്റം ചെയ്യുകയും മാപ്പു പറയിക്കുകയും ചെയ്ത സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് എതിര്‍ത്ത് സര്‍ക്കാര്‍. ജാമ്യം നല്‍കിയാല്‍ നിയമം കൈയിലെടുക്കാന്‍ അത് മറ്റുളളവര്‍ക്കും പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സര്‍ക്കാര്‍ എതിര്‍ത്തത്. രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഇവരുടെ ജാമ്യേപേക്ഷ പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയാണെങ്കില്‍ അത് നിയമം കൈയിലെടുക്കുന്നവര്‍ക്ക് പ്രചോദനമുണ്ടാകും, കൂടുതല്‍ നിയമലംഘകരുണ്ടാകും എന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയില്‍ ഈ മാസം ഒന്‍പതിന് കോടതി വിധിപറയും.

അതേസമയം സര്‍ക്കാര്‍ കാല് മാറിയതോടെ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭാഗ്യലക്ഷ്മി രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരെ യു ട്യൂബ് ചാനലിലൂടെ മോശം പരമാര്‍ശം നടത്തിയ വിജയ് പി. നായര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു. വിജയ് പി. നായര്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നും പൊലീസ് പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ അടിയന്തരമായി നിയമനിര്‍മ്മാണം വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സ്ത്രീകള്‍ നല്‍കിയ സൈബര്‍ പരാതിയില്‍ എത്ര കേസുകളെടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പരിശോധിക്കണമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഇങ്ങനെ രൂക്ഷ വിമര്‍ശനത്തിനിടെ ഭാഗ്യ ലക്ഷ്മിക്കും കൂട്ടര്‍ക്കും ജാമ്യം കിട്ടുമോ എന്ന് ഇന്നറിയാം.

about bhagyalakshmi

Vyshnavi Raj Raj :