തമിഴിനും തെലുങ്കിനും പിന്നാലെ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്

തമിഴിനും തെലുങ്കിനും പിന്നാലെ സച്ചിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക് . ചിത്രവുമായി വളരെ അടുത്ത വൃത്തത്തില്‍ നിന്നും ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണം വന്നത്. ചിത്രത്തിൽ ആരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതെന്ന് തീരുമാനിച്ചിട്ടില്ല.

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അനാർക്കലിക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ചിത്രത്തിന്റെ നിർമാണം സംവിധായകൻ രഞ്ജിത്തും ശശിധരനും ചേർന്നായിരുന്നു. ചിത്രം വലിയ വിജയമായിരുന്നു. ബിജുമേനോനും പൃഥിരാജുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

തെ​ലു​ങ്കി​ലെ​ ​സൂ​പ്പ​ർ​ഹി​റ്റ് ​ചി​ത്ര​ങ്ങ​ളാ​യ​ ​ജേ​ഴ്സി​ ,​ ​അ​ല​ ​വൈ​കു​ന്ധ​പു​രം​ലു​ ​എ​ന്നി​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മാ​താ​വ് ​സൂ​ര്യ​ദേ​വ​ര​ ​നാ​ഗ​ ​വം​ശി​യാ​ണ് ​അ​യ്യ​പ്പ​നും​ ​കോ​ശി​യു​ടെ​ ​തെ​ലു​ങ്ക് ​റീ​മേ​ക്ക് ​അ​വ​കാ​ശം​ ​നേ​ടി​​​യി​​​രി​ക്കു​ന്ന​ത്.​ ​തെലുങ്കിൽ ബാലകൃഷ്ണയും റാണാ ദഗുബട്ടിയുമാണ് പ്രധാന വേഷത്തിലെത്തുന്നത്

ധ​നു​ഷി​ന് ​ദേ​ശീയ​ ​അ​വാ​ർ​ഡ് ​നേ​ടി​ക്കൊ​ടു​ത്ത​ ​ആ​ടു​ക​ളം​ ,​ ​കാ​ർ​ത്തി​ക് ​സു​ബ്ബ​രാ​ജ് ​ചി​ത്രം​ ​ജി​ഗാ​ത്ത​ണ്ട​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളു​ടെ​ ​നി​ർ​മ്മാ​താവ് ​എ​സ്.​ക​തി​രേ​ശ​നാ​ണ് ​ത​മി​ഴി​ൽ​ ​അ​യ്യ​പ്പ​നും​ ​കോ​ശി​യും​ ​നി​ർ​മ്മി​ക്കു​ന്ന​ത്.​

about ayyappanum koshiyum movie

Noora T Noora T :