നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, അതൊരു ഏപ്രില്‍ ഫൂളെന്ന് ഡോക്ടര്‍ പറയുന്നു; സംവിധായകന്റെ വ്യാജ പോസ്റ്റിനെതിരെ സോഷ്യൽ മീഡിയ…

തനിക്ക് കൊറോണ ബാധയെന്നു സോഷ്യല്‍ മീഡിയയില്‍ വ്യാജ പോസ്റ്റിട്ട സംവിധായകനെതിരെ വിമര്‍ശനം.

ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ തനിക്ക് കൊറോണ സ്ഥിരീകരിച്ചുവെന്നായിരുന്നു സംവിധായകന്‍ രാം ​ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. കൊറോണയാണെന്നു പറഞ്ഞതോടെ രാം ​ഗോപാല്‍ വര്‍മയുടെ സുഖ:വിവരങ്ങള്‍ അന്വേഷിച്ച്‌ ആരാധകര്‍ രം​ഗത്തെത്തി.

അതിനിടെ ‘നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്, ഇപ്പോള്‍ ഡോക്ടര്‍ എന്നോട് പറയുകയാണ് അതൊരു ഏപ്രില്‍ ഫൂള്‍ തമാശയായിരുന്നുവെന്ന്.

തീര്‍ച്ചയായും തെറ്റ് എന്റേതല്ല’ എന്ന മറ്റൊരു ട്വീറ്റുമായി അദ്ദേഹം രംഗത്തെത്തി. ഇതോടെയാണ് വ്യാജ വാര്‍ത്ത പങ്കുവച്ച സംവിധായകനെതിരെ വിമര്‍ശനം ശക്തമായത്.

കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണങ്ങള്‍ നടത്തിയാല്‍ കടുത്ത നടപടികളിലേക്ക് പോകുമെന്ന് സര്‍ക്കാര്‍ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത്തരം വ്യാജ വാര്‍ത്തകള്‍ പങ്കുവച്ച സംവിധായകനെതിരേ നടപടിയെടുക്കണമെന്ന ശക്തമായ ആവശ്യവും ഉയരുന്നുണ്ട്.

director ram gopal

Noora T Noora T :