പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അയാളെ തടയുന്നത് എന്തിനാണ്? നിയമം വച്ച്‌ ആര്‍ക്കും ആരെയും തടയാനോ വിലക്കാനോ കഴിയില്ല!

മലയാള ചിത്രം സൂഫിയും സുജാതയും ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്. തിയേറ്ററിൽ എത്തുന്നതിന് മുൻപ് തന്നെ റിലീസ് ചെയ്യുന്നത് ഈ സാഹചര്യത്തിൽ ഇതിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം വ്യതമാക്കുകയാണ് ആഷിഖ് അബു..

പ്രതിസന്ധികള്‍ എല്ലാവര്‍ക്കുമുണ്ട്. അതില്‍ നിന്നും ഒരാളെങ്കിലും രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അയാളെ തടയുന്നത് എന്തിനാണ്? നിയമം വച്ച്‌ ആര്‍ക്കും ആരെയും തടയാനോ വിലക്കാനോ കഴിയില്ല. മൊത്തത്തില്‍ ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടുകളുടെ പേരില്‍ ആരെയെങ്കിലും വിലക്കുന്നതിലോ ബഹളം വയ്ക്കുന്നതിലോ കാര്യമുണ്ടെന്നു തോന്നുന്നില്ല. ഓരോരുത്തരും അവരുടെ വഴി നോക്കുകയാണ്. അത് തടയാന്‍ നോക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഓരോരോരുത്തരെയും അവരുടെ സ്വാതന്ത്ര്യത്തിന് കാര്യങ്ങള്‍ ചെയ്യാന്‍ വിടുകയാണ് വേണ്ടത്.

വലിയൊരു മാര്‍ക്കറ്റ് ആണ് ഇവിടെ കട്ട് ആയിരിക്കുന്നത്. അത് തിരിച്ച്‌ പിടിക്കേണ്ടുണ്ട്. രാജ്യത്ത് തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം കിട്ടയാല്‍ ആദ്യം തുറക്കുക കേരളത്തിലായിരിക്കാം. സാമൂഹിക അകലം പാലിച്ചൊക്കെ ഇവിടെ തിയേറ്ററുകള്‍ പ്രവര്‍ത്തനമാരംഭിക്കുമായിരിക്കും. അതിനൊരു സമയം എടുക്കും. അതിനുള്ളില്‍ ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരു നിര്‍മാതാവിന് മുന്നില്‍ ഇത്ര പണം തരാം സിനിമ തരണമെന്നു പറഞ്ഞാല്‍ അയാള്‍ ആ സിനിമ കൊടുക്കും. അങ്ങനെയൊരു സിനിമയോ അല്ലെങ്കില്‍ പത്ത് സിനിമകളോ കൊടുത്താല്‍ ഇവിടുത്തെ തിയേറ്റര്‍ വ്യവസായം തകരാന്‍ പോകുന്നില്ല.

about ashiq abu

Vyshnavi Raj Raj :