അവര്‍ നിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഫോളോ ചെയ്ത് ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും. ഇതൊരു മാനസിക രോഗമാണ്!

സൈബര്‍ ആക്രമണങ്ങളെ കുറിച്ച്‌ നടിയും അവതാരകയുമായ ആര്യ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പത്താം ക്ലാസ് കുട്ടി മുതല്‍ 60 വയസ്സുള്ള വൃദ്ധന്‍ വരെയുള്ള ഒരു കൂട്ടം ആളുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നതിലും നിഷേധാത്മകത പ്രചരിപ്പിക്കുന്നതിലും മാനസിക സന്തോഷം കണ്ടെത്തുന്നതായി ആര്യ പറയുന്നു.

ആര്യയുടെ വാക്കുകള്‍

‘യഥാര്‍ത്ഥ ജീവിതത്തില്‍ ഒരാളെ ഇഷ്ടമല്ലെങ്കില്‍ അയാളെ ഒഴിവാക്കാം. എന്നാല്‍ സൈബര്‍ ബുള്ളികളുടെ മാനസികാവസ്ഥ വേറെ തന്നെയാണ്. എന്നാല്‍ അവര്‍ നിങ്ങളെ വെറുക്കുന്നുണ്ടെങ്കില്‍ നിങ്ങളെ ഫോളോ ചെയ്ത് ആക്രമിക്കുകയും കുടുംബത്തെ ശപിക്കുകയും ചെയ്യും. ഇതൊരു മാനസിക രോഗമാണ്. ഇതിന് ഒരു പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെന്നത് ആശങ്കാജനകമാണ്.
‘പത്താം ക്ലാസ് കുട്ടി മുതല്‍ 60 വയസ്സുള്ള വൃദ്ധന്‍ വരെയുള്ള ഒരു കൂട്ടം ആളുകള്‍ ആരെയെങ്കിലും അധിക്ഷേപിക്കുന്നതിലും നിഷേധാത്മകത പ്രചരിപ്പിക്കുന്നതിലും മാനസിക സന്തോഷം കണ്ടെത്തുന്നു. ഇവരെ ശിക്ഷിക്കാനായി കഠിനമായ നിയമങ്ങളില്ല എന്നത് സങ്കടകരമാണ്. ഒരു സൈബര്‍ ആക്രമണ കേസ് ഫയല്‍ ചെയ്യുകയാണെങ്കില്‍, അത് ഒരു ഐപിസി വിഭാഗവുമായി ബന്ധപ്പെടുത്തണം. ഇത് ജാമ്യം ലഭിക്കുന്ന കുറ്റമായതിനാല്‍, ആളുകള്‍ ഗൗരവമായി കാണുന്നില്ല.’സൈബര്‍ ആക്രമണങ്ങള്‍ ഇപ്പോള്‍ എന്റെ ജീവിതത്തിന്റെ ഭാഗമായി എന്നും ആര്യ പറഞ്ഞു.

about arya

Vyshnavi Raj Raj :