മഹാമാരികൾ,പകർത്തുന്നവൈറസ്സുകളേയും…വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കൾ അതിജീവിക്കും

കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും സഹജീവികൾക്ക് വേണ്ടി ജീവൻ പണയം വച്ച് രക്ഷാപ്രവർത്തനത്തിറങ്ങിയ ആളുകളെ അഭിനന്ദിച്ച് സംവിധായകൻ എം.എ. നിഷാദ്.

എം.എ. നിഷാദിന്റെ കുറിപ്പ് വായിക്കാം:

മരവിപ്പ്….വല്ലാത്തൊരു ദിനമായിരുന്നു ഇന്നലെ..കറുത്ത ദിനം…വല്ലാത്തൊരു മരവിപ്പ്….എഴുതാൻ കഴിയുന്നില്ല….ഉറ്റവരെയും ഉടയവരേയും നഷ്ടപ്പെട്ടവർ രാജമലയിലും…കരിപ്പൂരും…അതിനിടയിൽ, നാം കണ്ടു മനുഷ്യരെ….കോരിച്ചൊരിയുന്ന പേമാരിയിലും, മഹാവ്യാധിയുടെ ആശങ്കയിലും…രണ്ടിനേയും അവഗണിച്ച് സഹജീവികൾക്ക് വേണ്ടി….അവർ….മനുഷ്യർ….

മലപ്പുറത്തും രാജമലയിലുമുളളവർ നൽകുന്നത്, ഒരു മഹത്തായ സന്ദേശമാണ്. മനുഷ്യത്വത്തിന്റെ സന്ദേശം….കേരളം, അതി ജീവിക്കുന്ന ജനതയാണ്… എല്ലാതരം,പ്രകൃതി ദുരന്തങ്ങളേയും…മഹാമാരികൾ,പകർത്തുന്ന വൈറസ്സുകളേയും…വിഷം തുപ്പുന്ന വർഗ്ഗീയ കോമരങ്ങളേയും.. കേരളത്തിന്റെ മക്കൾ അതിജീവിക്കും…രണ്ട് ദുരന്തങ്ങളിലും, ജീവൻ നഷ്ടപ്പെട്ട..സഹോദരങ്ങൾക്ക് ആദരാഞ്ജലികൾ !!!

പ്രിയ പൈലറ്റ് വസന്ത് സാഠേ, ജൂനിയർ പൈലറ്റ് അഖിലേഷ് കുമാർ…കണ്ണീരോടെ വിട….ഇതെഴുതുമ്പോളും, ജീവൻ രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയാണ് ആ നാട്ടിലെ ജനങ്ങൾ…ആശുപത്രിയിൽ, രക്തം നൽകാൻ വരി വരിയായി നിൽക്കുകയാണ് അവർ…മനുഷ്യർ….നമുക്കവരെ ആവേശത്തോടെ വിളിക്കാം…അവർ…മലപ്പുറത്തെ സഹോദരങ്ങൾ..

Noora T Noora T :