ബിഗ് ബോസ് മത്സരാർത്ഥിയായി എത്തും മുൻപേ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ മകൾ റോയയുടെ പിറന്നാൾ ദിവസം. മകളുടെ പിറന്നാൾ ദിവസം ആഘോഷമാക്കിയിരിക്കുയാണ് ആര്യ. സോഷ്യൽ മീഡിയ വഴി പങ്ക് വച്ച ചിത്രങ്ങളും കുറിപ്പും ഇപ്പോൾ വൈറൽ ആണ്. ബഡായ് ബംഗ്ളാവിൽ എത്തിയപ്പോൾ മുതലാണ് പ്രേക്ഷകരുടെ താരത്തോടുള്ള പ്രീതി ഇരട്ടിച്ചത്. അഭിനയത്തെക്കാളും മികച്ച അവതാരക കൂടിയായ ആര്യ ബിഗ് ബോസ് കഴിഞ്ഞ സീസണിലെ നല്ലൊരു മത്സരാർത്ഥി കൂടിയായിരുന്നു
എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ എന്ന് പറഞ്ഞുതുടങ്ങുന്ന കുറിപ്പോടെയാണ് ആര്യ മകൾക്ക് ആശംസകൾ നേർന്നത്. തന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് തൻറെ മകൾ എന്നും ആര്യ പറയുന്നു. ” അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല “, എന്നും ആര്യ കുറിപ്പിലൂടെ പറയുന്നു.
ഖുശി എന്നാണ് റോയയെ ആര്യ വിളിക്കുന്നത്, കഴിഞ്ഞ വർഷം ഖുഷിയുടെ പിറന്നാൾ ദിനം ആര്യ ബിഗ് ബോസ് വീടിനുള്ളിൽ ആയിരുന്നത് കൊണ്ടുതന്നെ മകളുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത് അച്ഛൻ രോഹിത് സുശീലൻ ആയിരുന്നു. റോയയുടെ പിറന്നാൾ ദിനം മകളെ രോഹിത് ഉമ്മ വയ്ക്കുന്നതിന്റെയും, കേക്ക് കട്ട് ചെയ്യുന്നതിന്റെയും , മടിയിൽ ഇരുത്തി ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.
about an actress