അയ്യേ ! നടി നിധി അഗർവാളിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം

നടി നിധി അഗര്‍വാളിനും അമ്പലം പണിത് ആരാധകര്‍. വാലന്റൈന്‍സ് ദിനത്തില്‍ നടിയുടെ തമിഴ്, തെലുങ്ക് ഫാന്‍സ് ചേര്‍ന്നാണ് ക്ഷേത്രം ഒരുക്കിയത്. സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച രീതിയിലുളള നിധിയുടെ പ്രതിമയില്‍ ഇവര്‍ പൂജ നടത്തി. ആരാധകര്‍ പാലഭിഷേകം നടത്തുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. അതേസമയം ചിത്രങ്ങള്‍ക്ക് പിന്നാലെ ഇതില്‍ പ്രതികരണവുമായി നിധി അഗര്‍വാള്‍ എത്തിയിരുന്നു. ഇത് കണ്ട് ഞാന്‍ ഞെട്ടിപ്പോയെന്ന് നടി പറയുന്നു.

ഞാനിത് പ്രതീക്ഷിച്ചില്ല. ഇത് എനിക്കുളള വാലന്റൈന്‍സ് ഡേ സമ്മാനമാണെന്ന് ആരാധകര്‍ പറഞ്ഞു. എന്നോട് ഇത്രയും സ്‌നേഹം അവര്‍ കാണിക്കുന്നില്‍ ഞാന്‍ വളരെ സന്തുഷ്ടയും നന്ദിയുള്ളവളുമാണ്. നിധി അഗര്‍വാള്‍ പറഞ്ഞു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിധി അഗര്‍വാള്‍. ചിമ്പുവിന്റെ നായികയായി അഭിനയിച്ച ഈശ്വരന്‍, ജയം രവിക്കൊപ്പം എത്തിയ ഭൂമി തുടങ്ങിയവയാണ് നിധി അഗര്‍വാളിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമകള്‍. പൊങ്കലിനായിരുന്നു രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ഈശ്വരന്‍ തിയ്യേറ്ററര്‍ റിലീസായാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഭൂമി ഒടിടി വഴിയും റിലീസ് ചെയ്തു.

ഖുശ്ബു, നയന്‍താര തുടങ്ങിയ താരങ്ങള്‍ക്ക് ശേഷമാണ് ഇപ്പോൾ നടി നിധി അഗര്‍വാളിനും ആരാധകർ അമ്പലം പണിതത്. തമിഴ്‌നാട്ടിലെ ട്രിച്ചിയിലാണ് ഖുശ്ബിന് ക്ഷേത്രം നിര്‍മ്മിച്ചിരുന്നത്. ഒരു സിനിമാ താരത്തിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ ആദ്യക്ഷേത്രം കൂടിയായിരുന്നു ഇത്. ഖുശ്ബുവിന്‌റെ വിവാദ പ്രസ്താവനയെ തുടര്‍ന്ന് പിന്നീട് ഈ ക്ഷേത്രം തകര്‍ക്കപ്പെട്ടിരുന്നു. തിരുനെല്‍വേലിയിലാണ് തമിഴിലെ ഗ്ലാമര്‍ നായിക നമിതയുടെ ക്ഷേത്രമുളളത്. ഖുശ്ബുവിന് ശേഷമാണ് നമിതയ്ക്കും ക്ഷേത്രം വന്നത്. കൊല്‍ക്കത്തയിലാണ് ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചന് വേണ്ടി ഒരു ക്ഷേത്രം നിര്‍മ്മിച്ച് വിഗ്രഹം ഉണ്ടാക്കി പൂജിക്കുന്നത്. നടന്റെ വിഗ്രഹത്തിനൊപ്പം അദ്ദേഹത്തിന്‌റെ ഒരു ജോഡി ഷൂസും ചിത്രങ്ങളും ഇവിടെ പൂജിക്കുന്നുണ്ട്.

about an actress

Revathy Revathy :