ഗേൾസ്‌ സ്കൂളിലെ പ്രഥമ അദ്ധ്യാപകനായിരുന്ന എനിക്ക് അഭിനയിക്കാൻ മടിയായിരുന്നു, മനസ്സ് തുറന്ന് സുധീർ കരമന

സിനിമയിലെത്തിയപ്പോള്‍ തനിക്ക് ചെയ്യാന്‍ മടി തോന്നിയ ഒരു കഥാപാത്രത്തെക്കുറിച്ച് ഒരു പ്രമുഖ ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ തുറന്നു സംസാരികുകയാണ് സുധീര്‍ കരമന. തിരുവനന്തപുരത്തെ ഹയര്‍സെക്കന്‍ഡറി ഗേള്‍സ്‌ സ്കൂളിലെ പ്രധാന അദ്ധ്യാപകന്‍ എന്ന പദവിയിൽ നിന്നുമാണ് സുധീര്‍ കരമന സിനിമയില്‍ സജീവമായത്.

“ഒരു സ്കൂള്‍ പ്രിന്‍സിപ്പലായി ജോലി നോക്കിയിരുന്ന എനിക്ക് സിനിമയിലെ ചില കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ശരിക്കും മടി തോന്നാറുണ്ട്. അത് ചെയ്യണോ? വേണ്ടയോ? എന്ന തോന്നല്‍ മനസ്സില്‍ വരാറുണ്ട്. അങ്ങനെയൊരു ചിത്രമായിരുന്നു വികെപി സംവിധാനം ചെയ്ത ‘താങ്ക്യൂ’ എന്ന സിനിമ. അതില്‍ എന്റെ വേഷം ഒരു സ്കൂള്‍ ബസ് ഡ്രൈവറുടെതായിരുന്നു. ഞാന്‍ ഒരു കുട്ടിയെ പീഡിപ്പിക്കുന്ന ക്രൂര സ്വഭാവമുള്ള ഒരു കഥാപാത്രമായിട്ടായിരുന്നു അതില്‍ അഭിനയിച്ചത്. എന്റെ ബുദ്ധിമുട്ട് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞ കാര്യം എന്റെ മനസ്സില്‍ തട്ടി. എനിക്ക് അവിടെ ഒരു ‘ആനിമല്‍ ആക്ടിംഗ്’ വേണമെന്നാണ് വികെപി ചേട്ടന്‍ പറഞ്ഞത്. അങ്ങനെ ഒരു റിസള്‍ട്ട് തരുന്ന നടന്മാര്‍ ഇവിടെ അപൂര്‍വമാണ്. അതിനാല്‍ സുധീര്‍ ഇത് ചെയ്യണമെന്നു പറഞ്ഞു. സുധീര്‍ കരമന പറയുന്നു.

about an actor

Revathy Revathy :