‘പുതിയ സിനിമയുടെ തുടക്കം ഇപ്പോഴും പേടിസ്വപ്നമാണ്’, അമിതാഭ് ബച്ചൻ.

ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ താരമാണ് അമിതാഭ് ബച്ചൻ. പ്രായമെത്രയാലും ബോളിവുഡില്‍ ഇന്നും താരരാജാവാണ് അദ്ദേഹം. ഇപോള്‍ പുതിയ സിനിമ തുടങ്ങുന്നതിന്റെ പിരിമുറക്കത്തിലാണ് അമിതാഭ് ബച്ചൻ. അമിതാഭ് ബച്ചൻ തന്നെയാണ് ഇക്കാര്യം പറയുന്നത്. പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു.

പുതിയ സംരംഭങ്ങളുടെ ആരംഭം ഒരു പേടിസ്വപ്‍നമാണ്. ഒന്നും ശരിയായി നടക്കില്ലെന്ന ആശങ്കയും ഭയവും നാശമുണ്ടാക്കുന്നു. അതിനാൽ ഇത് ഭയങ്കര രാത്രിയാണ്. എഴുതിക്കൊണ്ടിരിക്കുന്ന ബ്ലോഗ് പൂര്‍ണതയിലെത്തതാണ് എന്ന് അമിതാഭ് ബച്ചൻ പറയുന്നു. തന്റെ ബുദ്ധിമുട്ടുകളെ കുറിച്ചാണ് അമിതാഭ് ബച്ചൻ പറയുന്നത്. സ്ക്രിപ്റ്റ് അല്ലാതെ മറ്റൊന്നും ശ്രദ്ധ ആകർഷിക്കുന്നില്ല, മാത്രമല്ല ഉറക്കമില്ലാത്ത മറ്റൊരു രാത്രി ഉണ്ടാകുമെന്ന് മനസ്സിന് തോന്നുന്നു. എല്ലാവരിൽ നിന്നും ഒളിച്ചോടാനും ചില വിസ്‍മിതികളിൽ ഒളിച്ചിരിക്കാനും ഇനി ഒരിക്കലും പ്രത്യക്ഷപ്പെടാനും ആഗ്രഹിക്കുന്ന സമയമാണിത്. എന്നാൽ അഭിനയമാണ് തൊഴില്‍ എന്നും അമിതാഭ് ബച്ചൻ സൂചിപ്പിക്കുന്നു.

about an actor

Revathy Revathy :