ഒരിക്കല്‍ കൂടി വൈകാരിക ബന്ധമുള്ള വരിക്കാശ്ശേരി മനയില്‍ എത്തി മോഹന്‍ലാല്‍

മംഗലശേരി നീലകണ്ഠനും, ജഗന്നാഥനും, ഇന്ദുചൂഢനുമൊക്കെ നിറഞ്ഞ് നിന്ന വരിക്കേശേരി മനയില്‍ ഒരിക്കല്‍ കൂടി എത്തി മോഹന്‍ ലാല്‍. തന്റെ പുതിയ ചിത്രമായ ‘ആറാട്ടി ‘ന്റെ ചിത്രികരണത്തിനായിരുന്നു മോഹന്‍ലാല്‍ തന്റെ പ്രിയപ്പെട്ട മനയില്‍ എത്തിയത്. ഇവിടെ താരം 12 ദിനങ്ങള്‍ ചെലവിടുകയും ചെയ്തു. ബി.ഉണ്ണിക്കൃഷ്ണന്‍ ആണ് ആറാട്ടിന്റെ സംവിധായകന്‍.

ഏറെ നാളഉകള്‍ക്ക് ശേഷം തന്റെ തറവാട്ടില്‍ തിരിച്ചെത്തിയ അതേ ഫീലാണ് തനിക്ക് ഇപ്പോഴെന്ന് മനയുടെ മുന്നിലെ ചാരു കസേരയില്‍ പ്രൗഢിയോടെ ഇരുന്നുകൊണ്ട് മോഹന്‍ലാല്‍ പറയുന്നു.

മനയുമായി മോഹന്‍ലാലിന് ഏറെ വൈകാരിക ബന്ധമുണ്ട്. മോഹന്‍ലാലിന്റ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ പ്രധാനമായിരുന്ന മന മോഹന്‍ലാല്‍ സ്വന്തമാക്കി എന്നു വരെ ഒരു കാലത്ത് പ്രചാരണമുണ്ടായിരുന്നു.

തന്റെ ചലച്ചിത്ര ജീവിതത്തില്‍ തകര്‍പ്പന്‍ വിജയങ്ങള്‍ നല്‍കിയ പല കഥാപാത്രങ്ങള്‍ക്കും, സിനിമകള്‍ക്കും പശ്ചാത്തലമായത് ഈ മനയാണ് അതുകൊണ്ടു തന്നെ ഈ മനയോട് വല്ലാത്ത അടുപ്പം ഉണ്ടെന്നും മോഹന്‍ ലാല്‍ പറയുന്നു. ഒരുപാട് നാളുകള്‍ക്ക് ശേഷം മോഹന്‍ലാലും, വരിക്കാശേരി മനയും ഒന്നിക്കുന്ന മുഹൂര്‍ത്തം ആരാധകരും, സിനിമാപ്രേമികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Vijayasree Vijayasree :