ദുൽഖറിൻറെ കുഞ്ഞുമറിയത്തിന് ആലിയ ഭട്ടിന്ൻറെ സർപ്രൈസ് !

മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനും മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനുമാണ്‌ ദുൽഖർ സൽമാൻ. 2012-ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. അൻവർ റഷീദ് സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ ആണ് ദുൽഖറിന്റെ രണ്ടാമത്തെ ചിത്രം. മമ്മൂട്ടിക്ക് ശേഷമായാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയ രംഗത്ത് എത്തിയത്. തുടക്കത്തില്‍ താരപുത്രന്‍ ഇമേജിലായിരുന്നുവെങ്കിലും പിന്നീട് സ്വന്തമായ ഇടം കണ്ടെത്തുകയായിരുന്നു അദ്ദേഹം. അഭിനയ ജീവിതത്തിലെ വിശേഷങ്ങള്‍ മാത്രമല്ല വ്യക്തി ജീവിതത്തിലെ കാര്യങ്ങളും വൈറലായി മാറാറുണ്ട്.

കുഞ്ഞുമറിയത്തിന്റെ വരവോടെ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും കുഞ്ഞുമറിയത്തിനെ തേടിയെത്തിയ സന്തോഷത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെ ആലിയ ഭട്ടിന്റെ സമ്മാനത്തെക്കുറിച്ച് പറഞ്ഞത്. തനിക്കേറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് ആലിയ ഭട്ട് എന്ന് നേരത്തെ താരപുത്രന്‍ പറഞ്ഞിരുന്നു. ആലിയ അയച്ച സമ്മാനങ്ങളും ഒപ്പമുള്ള കുറിപ്പിന്റേയുമൊക്കെ ചിത്രങ്ങളും ദുല്‍ഖര്‍ പങ്കുവെച്ചിട്ടുണ്ട്. മറിയത്തിന് താന്‍ അയച്ച സമ്മാനങ്ങള്‍ ഇഷ്ടമായി കാണുമെന്ന് കരുതുന്നുവെന്നായിരുന്നു ആലിയ കുറിച്ചത്. ആലിയയോട് നന്ദി പറഞ്ഞും താരപുത്രനെത്തിയിരുന്നു. ഇത് ആലിയയും ഇന്‍സ്റ്റഗ്രാമിലൂടെ ഷെയര്‍ ചെയ്തിരുന്നു.

about an actor

Vyshnavi Raj Raj :