അല്ലിയുടെ പുതിയ വിശേഷങ്ങൾ അറിയേണ്ടേ ?

നടന്‍ പൃഥ്വിരാജിന്റെ മകള്‍ അലംകൃത സോഷ്യല്‍ മീഡിയകളില്‍ താരമാണ്. ഇപ്പോഴിതാ അല്ലിയുടെ വായനാശീലവും ആറ് വയസുകാരിയുടെ ആഗ്രഹവും പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് സുപ്രിയ.
തിരക്കുകള്‍ ഒഴിഞ്ഞ് അച്ഛന്‍ പൃഥ്വിരാജ് വീട്ടില്‍ വന്ന ദിവസമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ പറഞ്ഞ വിശേഷങ്ങളില്‍ തീര്‍ത്തും വിചിത്രമായ ഒരു ആഗ്രഹം മകള്‍ അലംകൃത മുന്നോട്ടു വച്ചു. സിറിയയില്‍ പോണം. കാരണം എന്തെന്ന് ചോദിച്ച അച്ഛനമ്മമാരോട് മകള്‍ പറഞ്ഞത് യൂസ്‌റ മര്‍ദീനിയെ കുറിച്ചാണ്. പൃഥ്വിയും സുപ്രിയയും അതാരെന്ന് അറിയാത്ത അമ്ബരപ്പില്‍. പിന്നെ ആറുവയസ്സുകാരി അവളുടെ അച്ഛനും അമ്മയ്ക്കും യൂസ്‌റ മര്‍ദീനി ആരെന്ന് പരിചയപ്പെടുത്തി.

രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുന്‍പ് അല്ലി മോള്‍ക്ക് വായിക്കാന്‍ നല്‍കിയ പുസ്തകങ്ങളില്‍ ഒന്നില്‍ നിന്നുമാണ് യൂസ്‌റ അവളുടെ കുഞ്ഞ് മനസ്സിലേക്ക് കയറുന്നത്. ഇന്നത്തെ കാലത്തെ ഒരു ആറ് വയസ്സുകാരി എന്തെല്ലാം വിവരങ്ങള്‍ മനസ്സിലാക്കുന്നു എന്ന് സുപ്രിയയ്ക്കും കൗതുകം. ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞ കുട്ടിക്കാലമായിരുന്നു യൂസ്‌റ തരണം ചെയ്തത്. സിറിയയിലെ നീന്തല്‍ താരമാണ് യൂസ്‌റ. അഭയാര്‍ത്ഥിയായി ജര്‍മനിയിലെത്തി വിജയം കൈപ്പിടിയിലൊതുക്കിയ യുവതിയാണ് ഈ 22കാരി. ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്’ എന്ന പുസ്തകം യൂസ്‌റയുടെ ജീവിതം പറയുന്ന ചെറുകഥാ സമാഹാരമാണ്. ജീവന്‍ പണയം വച്ച്‌ ജീവിതത്തിലേക്കു നീന്തിക്കയറിയ പെണ്‍കുട്ടിയാണ് യൂസ്‌റ. അല്ലി മോള്‍ വായിച്ച പുസ്തകവും ‘ഗുഡ് നൈറ്റ് സ്റ്റോറീസ് ഫോര്‍ റിബല്‍ ഗേള്‍സ്’ ആണ്. അല്ലിക്ക് ഇപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട പുസ്തകവും ഇതുതന്നെയാണ് എന്ന് സുപ്രിയ പറയുന്നു

about an acters child

Revathy Revathy :