ജൂണ്‍ 28 ഞായറാഴ്ച കൊച്ചിയില്‍ വച്ച് നടത്താനിരുന്ന അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗവും അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെഉദ്ഘാടനവും മാറ്റിവച്ചു. കൊവിഡ് പ്രതിസന്ധിമൂലം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുകൊണ്ടാണ് വാര്‍ഷിക പൊതുയോഗവും ഉദ്ഘാടനവും മാറ്റിവച്ചതെന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു.

സാഹചര്യങ്ങള്‍ മാറിയതിനുശേഷം സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങളോടെ അനുയോജ്യമായ പുതിയ തിയതി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നതിനുശേഷം അംഗങ്ങളെ അറിയിക്കുമെന്ന് ഇടവേള ബാബു പറഞ്ഞു.
about amma association