ബോളിവുഡ് സിനിമ ലോകം ബിഗ്ബി എന്ന് വിശേഷിപ്പിക്കുന്ന നടനാണ് അമിതാഭ് ബച്ചൻ.വർഷങ്ങളായി സിനിമ രംഗത്ത് മഭിനയിച്ച് അരങ്ങ് തകർത്ത അതുല്യ പ്രതിഭ.എന്നാൽ ഇപ്പോൾ
അമിതാഭ് ബച്ചന്റെ പുതിയ ബ്ലോഗില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.സിനിമയിൽ നിന്നും പിൻവാങ്ങാൻ സമയമായെനെന്നെ അമിതാഭ് ബച്ചൻ തന്റെ ബ്ലോഗിൽ വ്യക്തമാക്കുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.
സിനിമയില്‍ നിന്നും വിരമിക്കേണ്ട സമയമായി തുടങ്ങിയെന്ന് ഞാൻ കരുതുന്നു. വിരമിക്കാന്‍ സമയമായി, തലയൊന്നു ചിന്തിക്കുന്നു. വിരലുകള്‍ മറ്റൊന്നും, ഇതൊരു സന്ദേശമാണ് എന്നാണ് ബിഗ്ബി ബ്ലോഗില്‍ കുറിച്ചത്. അതേസമയം ബ്രഹ്മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് നടനുളളത്.

അമിതാഭ് ബച്ചനൊപ്പം രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ബ്രഹ്മാസ്ത്രയ്ക്ക് പുറമെ തമിഴില്‍ ഉയര്‍ന്ധ മനിതന് എന്ന ചിത്രത്തിലും അടുത്തിടെ നടന് അഭിനയിച്ചിരുന്നു. എസ് ജെ സൂര്യയാണ് ചിത്രത്തില്‍ നടനൊപ്പം പ്രധാന വേഷത്തില്‍ എത്തുന്നത്. കൂടാതെ ബട്ടര്‍ഫ്ളൈ, എബി ആനി സിഡി, ചെഹ്റ, ഗുലാബോ സിതാബോ തുടങ്ങിയ ചിത്രങ്ങളും അമിതാഭ് ബച്ചന്റെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് സിനിമകളാണ്.
about amitabh bachchan