മുംബൈയില്‍ കനത്ത മഴ; അമിതാഭ് ബച്ചൻറെ വീട്ടില്‍ വെള്ളം കയറി!

എല്ലായിടത്തും നാളുകളായി മഴ കനക്കുകയാണ്.മഴമൂലം ഇപ്പോൾ മുംബൈയും വെള്ളത്തിനടിയിലായിരിക്കുകയാണ്.സോഷ്യൽ മീഡിയയിലൂടെ നഗരം വെള്ളത്തിനടിയിലായ ചിത്രങ്ങളും വിഡിയോകളും വൈറലായി കൊണ്ടിരിക്കുകയാണ് .

പലയിടങ്ങളിലും വെള്ളം കയറി.നഗരങ്ങളിലെ വീടുകള്‍ പലതും വെള്ളത്തിനടിയില്‍ ആയി. റെയില്‍വേ റോഡ് തുടങ്ങിയ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. മുംബൈയില്‍ ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നഗരം മുങ്ങുകയാണ്. ഈ സാഹചര്യത്തില്‍ മുംബൈ നഗരത്തില്‍ നിന്നൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്നത്.

ബോളിവുഡിലെ ബിഗ് ബിയുടെ വീട്ടില്‍ വെള്ളം കയറിയ കാഴ്ചയാണ് ഇപ്പോള്‍ നിറയുന്നത്. അമിതാഭ് ബച്ചന്‍റെ പ്രതീക്ഷ എന്ന വീട്ടിലാണ് വെള്ളം കയറിയിരിക്കുന്നത്. മുട്ടോളം വെള്ളം കയറിയ വീടിന്‍റെ മുന്നില്‍ നില്‍ക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെയും ഫോട്ടോയില്‍ കാണാം.
ബച്ചനും ഭാര്യ ജയയും അഭിഷേക് ബച്ചനും ഐശ്വര്യറായിയും മകള്‍ ആരാധ്യയും ഇവിടെയാണ് കഴിയുന്നത്. ഈ വര്‍ഷം ഇതു രണ്ടാംതവണയാണ് മഴ കനത്തതോടെ ബച്ചന്‍റെ വീട്ടില്‍ വെള്ളം കയറുന്നത്.

കഴിഞ്ഞ ജൂലൈയില്‍ അദ്ദേഹത്തിന്റെ മറ്റൊരു ബംഗ്ലാവായ ജാനകിലും വെള്ളക്കെട്ടു നിറഞ്ഞിരുന്നു. ബച്ചന്‍ ഓഫീസ് ആയി ഉപയോഗിക്കുന്ന വീടാണത്. ബംഗ്ലാവില്‍ നിന്നും വെള്ളം നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

2009ല്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വീട്ടിലേക്ക് വെള്ളം കയറിയതിനെക്കുറിച്ച്‌ ബച്ചന്‍ ബ്ലോഗ് ചെയ്തിരുന്നു. വീടിനു പുറത്തെ റോഡില്‍ അരയോളം വെള്ളം കയറിയെന്നും വീട് ഉയരത്തില്‍ നിര്‍മിച്ചതായിട്ടു കൂടി അകത്തേക്കു കയറുമോ എന്ന ഭീഷണി നേരിടുന്നുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. ചെറിയ ഓളങ്ങള്‍ വീടിനുളളിലേക്കുള്ള ആദ്യപടി വരെ എത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

about amitabh bachchan family

Sruthi S :