കാമുകന്റെ എവിടെയാ കിടക്കുന്നത് ? സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു.

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. താരങ്ങൾ ഇനിയും പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഇവരുടെ പ്രണയ കഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കത്രീന കൈഫിന്റെ ചിത്രമാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിരിക്കുന്നത്.

കത്രീനയ്ക്കൊപ്പം ഈ ചിത്രത്തിൽ മറ്റൊരു വ്യക്തി കൂടിയുണ്ട്. മുഖം വ്യക്തമല്ലാത്ത ആളുടെ വസ്ത്രത്തിനെ ചുറ്റിപ്പറ്റിയാണ് വാർത്ത പ്രചരിക്കുന്നത്. കത്രീനയ്ക്കൊപ്പമുള്ള ത് വിക്കി കൗശലാണെന്നാണ് ആരാധകരുടെ വാദം. അതെ നിറത്തിലുള്ള വസ്ത്രം വിക്കിക്കുമുണ്ട്. എന്തായാലും ആരാധകരുടെ ഇടയിൽ കത്രീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായിട്ടുണ്ട്.

വിക്കി കത്രീന ബന്ധം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് നടൻ രംഗത്തെത്തിയിരുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് നടൻ പ്രതികരിച്ചത്. പ്രചരിക്കുന്ന കഥകൾ വെറും കഥകൾ മാത്രമാണെന്നാണ് നടൻ അന്ന് പറഞ്ഞത്. കൂടാതെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ താൽപര്യമില്ലെന്നും വിക്കി അന്ന് പറഞ്ഞിരുന്നു. താൻ ജീവിതത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല. നുണ പറയാൻ ആഗ്രഹിക്കാത്ത ആളാണ് താൻ. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും താൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും വിക്കി അഭിമുഖത്തിൽ പറഞ്ഞിരുന്നു.

about actress

Revathy Revathy :