എനിക്ക് ഒരു കൂട്ട് വേണം;ഫേസ്ബുക് വഴി വിവാഹ ആലോചനയുമായി നടൻ വിജിലേഷ്!

ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടനാണ് വിജിലേഷ്.മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തന്‍ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.ഇപ്പോളിതാ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു എന്നാണ് വിജിലേക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

‘ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന /എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.. വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ….’ ചിത്രം പങ്കുവെച്ച് വിജിലേഷ് കുറിച്ചു.

ഫെയ്‌സ്ബുക്ക് വഴി ആകുമ്പോള്‍ ഒരുപാടു പേര്‍ കാണുമല്ലോയെന്നും അതുവഴി നല്ല ആലോചനകള്‍ വരുമെന്ന പ്രതീക്ഷയിലുമാണ് ഇങ്ങനൊരു നീക്കം നടത്തിയതെന്നാണ് വിജിലേഷ് പറയുന്നത്. പെണ്‍കുട്ടിയെ കുറിച്ച് തനിക്ക് വലിയ സങ്കല്‍പങ്ങള്‍ ഒന്നുമില്ലെന്നും തന്റെ ഫീല്‍ഡ് മനസിലാക്കുന്ന ഒരു പെണ്‍കുട്ടി ആകണമെന്നൊരു ആഗ്രഹമുണ്ടെന്നും വിജിലേഷ് പറഞ്ഞു.

about actor vijilesh

Vyshnavi Raj Raj :