നഗരത്തില്‍ കുടുങ്ങിയ നൂറുകണക്കിന് കുടിയേറ്റക്കാര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ സോനു സൂദ്.ഇവർക്ക് തിരികെ പോകാൻ ബസ്സുകൾ ഒരുക്കിയും ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തുമാണ് താരം മാതൃകയായത്. കര്‍ണാടക, മഹാരാഷ്ട്ര സര്‍ക്കാരുകളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം തിങ്കളാഴ്ച മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് പത്ത് ബസുകള്‍ കര്‍ണാടകയിലെ ഗുല്‍ബര്‍ഗയിലേക്ക് പുറപ്പെട്ടു.
നിലവിലെ ആഗോള പ്രതിസന്ധിയില്‍, ഓരോ ഇന്ത്യക്കാരനും അവരുടെ കുടുംബത്തോടും പ്രിയപ്പെട്ടവരോടും ഒപ്പം ജീവിക്കാന്‍ അര്‍ഹരാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിനാല്‍ കുടിയേറ്റക്കാരെ നാട്ടിലെത്താന്‍ സഹായിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി തേടിയതായും താരം പറഞ്ഞു. 1,500 പിപിഇ കിറ്റുകള്‍ പഞ്ചാബിലുടനീളം ഡോക്ടര്‍മാര്‍ക്ക് താരം നല്‍കിയിരുന്നു. മെഡിക്കല്‍ സേനയുടെ താമസത്തിനായി മുംബൈയില്‍ ഹോട്ടല്‍ നല്‍കുകയും ചെയ്തു. വിശുദ്ധ റമദാന്‍ മാസത്തില്‍ ഭിവണ്ടി പ്രദേശത്തെ കുടിയേറ്റക്കാര്‍ക്ക് ഭക്ഷണ കിറ്റുകള്‍ നല്‍കുന്നതിനൊപ്പം ആയിരക്കണക്കിന് നിരാലംബരായ ആളുകള്‍ക്ക് സോനു ഭക്ഷണം നല്‍കുന്നുണ്ട്.
about actor sonu sood