സെല്‍ഫ് ക്വാറന്റൈനില്‍ തുടരാന്‍ തീരുമാനിച്ചതായി തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ പ്രഭാസ് അറിയിച്ചു. വിദേശത്ത് ഷൂട്ടിംഗ് ഷെഡ്യൂളിന് ശേഷം താരം അടുത്തിടെയാണ് ഇന്ത്യയിലേക്ക് മടങ്ങിയത്.
“കോവിഡ് 19 ന്റെ അപകടസാധ്യതകളുടെ വെളിച്ചത്തില്‍, വിദേശത്ത് നിന്ന് പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് സുരക്ഷിതനായി മടങ്ങിയെത്തിയ ഞാന്‍ സെല്‍ഫ് ക്വാറന്റൈന്‍ ചെയ്യാന്‍ തീരുമാനിച്ചു.. നിങ്ങള്‍ എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു,” പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
about actor prabhas