തമിഴ് ബിഗ് ബജറ്റ് ചിത്രത്തിൽ ഭാഗമാവാൻ മലയാളികളുടെ സൂപ്പർതാരം ലാലും!

പ്രശസ്ത സംവിധായകൻ മണിരത്‌നത്തിൻറെ സ്വപ്ന ചിത്രമായ പൊന്നിയിൽ സെൽവൻ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കാൻ പോവുകയാണ്. പൊന്നിയിൽ സെൽവൻ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ഷൂട്ടിംഗ് ഈ മാസം ആണ് ആരംഭിക്കുന്നത്. ചിത്രത്തെ കുറിച്ച് ഏവർക്കും വളരെ ഏറെ പ്രതീക്ഷയാണ് നൽകുന്നത്.വമ്പൻ താര നിരയാണ് പൊന്നിയിൻ സെൽവത്തിൽ അണിനിരക്കുന്നത്.വളരെ ഏറെ പ്രത്യകതയുള്ള ഈ സിനിമയിൽ ദിവസവും വളരെ ആകാംക്ഷയേറുന്ന വാർത്തയുമാണ് പുറത്തെത്തുന്നത്.ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഭാഗമായി പ്രശസ്ത മലയാള നടനും സംവിധായകനും ആയ ലാലും എത്തുകയാണ്. ലാൽ തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയത്. വൃദ്ധനായ ഒരു യോദ്ധാവിന്റെ വേഷത്തിൽ ആണ് താൻ അഭിനയിക്കുന്നതെന്നും ലാൽ പറഞ്ഞു. തന്റെ അഭിനയ ജീവിതത്തിൽ ഒരേ ഒരാളോട് മാത്രമേ താൻ അവസരം ചോദിച്ചിട്ടുള്ളൂ എന്നും അത് മണി രത്‌നം സാറിനോട് ആണെന്നും ലാൽ പറയുന്നു.

മണി രത്നത്തിന്റെ ഭാര്യയും നടിയുമായ സുഹാസിനിയോടുള്ള അടുപ്പം വെച്ചാണ് ലാൽ അത് ചോദിച്ചത്. അതിനു ശേഷം കടൽ എന്ന ചിത്രത്തിലേക്ക് മണി രത്‌നം വിളിച്ചു എങ്കിലും ഡേറ്റ് ഇഷ്യൂ കാരണം അന്ന് പോകാൻ ലാലിന് പറ്റിയില്ല. ഇപ്പോൾ പൊന്നിയിൽ സെൽവനിൽ അഭിനയിക്കാൻ പോകുമ്പോൾ അതൊരു സ്വപ്ന സാക്ഷാത്കാരം തന്നെയാണ് ലാലിന്. ഈ ചിത്രത്തിന് വേണ്ടി കുതിരയോട്ടം പരിശീലിക്കുകയാണ് ലാൽ ഇപ്പോൾ. അമിതാബ് ബച്ചൻ, ഐശ്വര്യ റായി, വിക്രം, കാർത്തി, ജയം രവി, തൃഷ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഈ ചിത്രത്തിൽ ഉണ്ട്. മലയാളത്തിൽ നിന്നു ജയറാമും അഭിനയിക്കുന്ന ഈ ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാകീസ് എന്നിവ ചേർന്നാകും നിർമ്മിക്കുക.

കൽക്കി കൃഷ്ണമൂർത്തി എഴുതിയ അഞ്ചു ഭാഗങ്ങൾ ഉള്ള ബ്രഹ്മാണ്ഡ നോവൽ ആണ് പൊന്നിയിൻ സെൽവൻ. ഈ നോവൽ രണ്ടു ഭാഗങ്ങൾ ഉള്ള സിനിമ ആക്കി തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ആയി ഒരുക്കാൻ ആണ് മണി രത്‌നം ഒരുങ്ങുന്നത്. ശിവ ആനന്ദ്, കുമാരവേൽ എന്നിവരുമായി ചേർന്ന് ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കി കഴിഞ്ഞു മണി രത്‌നം. തായ്ലൻഡിൽ ആവും ഈ ചിത്രം ആരംഭിക്കുക എന്നു സൂചന ഉണ്ട്.

actor lal join ponniyin selvan movie

Noora T Noora T :