വിവാഹ വാർഷിക ആഘോഷ ചിത്രവുമായി ലാൽ ജോസ് രംഗത്ത് !

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാല്‍ ജോസ്. മേച്ചേരി വീട്ടില്‍ ജോസിന്റെയും ലില്ലിയുടെയും മൂത്ത മകനായി 1966 ജനുവരി 11ന് ജൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്ട് ജനിച്ചു.ഒരു മറവത്തൂർ കനവ്, മീശ മാധവൻ, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്മേറ്റ്സ്, അറബിക്കഥ, ഡയമണ്ട് നെക്ലേസ്, അയാളും ഞാനും തമ്മിൽ, ഇമ്മാനുവൽ, വിക്രമാദിത്യൻ തുടങ്ങിയ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കി മലയാളത്തിന്‍റെ പ്രിയ സംവിധായകരിലൊരാളായ ഫിലിം മേക്കറാണ് ലാൽ ജോസ്. നാൽപ്പത്തിയൊന്ന് എന്ന സിനിമയാണ് ഒടുവിൽ അദ്ദേഹം സംവിധാനം ചെയ്തത്.

സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാനവേഷങ്ങളിലെത്തുന്ന മ്യാവു എന്ന സിനിമയാണ് അടുത്തതായി അദ്ദേഹത്തിന്‍റേതായി അടുത്തതായി ഇറങ്ങാനിരിക്കുന്നത്. ഇപ്പോഴിതാ തന്‍റെ 29-ാം വാര്‍ഷിക ആഘോഷത്തിന്‍റെ ചിത്രങ്ങൾ അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. ’29 വർഷങ്ങൾക്ക് മുമ്പ്, അവനൊരു തുണയുണ്ടായി, അവനൊരു സഖിയുണ്ടായി’ എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം ഭാര്യ ലീനയോടൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. തൃശൂർ ജില്ലയിലെ വലപ്പാട് ജനിച്ച ലാലിന്‍റെ അച്ഛൻ ജോസും അമ്മ ലില്ലിയും അധ്യാപകരായിരുന്നു.

ലിജോ, ലിന്‍റോ എന്നിവരാണ് സഹോദരങ്ങള്‍. കോളേജ് പഠനകാലത്തിന് ശേഷം ചെന്നൈയിൽ ഫിലിം പ്രൊസസിങ് പഠിച്ച ലാൽ ജോസ് സംവിധായകൻ കമലിനോടൊപ്പം 16 സിനിമകളിൽ അസിസ്റ്റന്‍റായിട്ടുണ്ട്. അതിനിടയിൽ 1992ൽ ആയിരുന്നു വിവാഹം. 98-ൽ ഒരു മറവത്തൂർ കനവിലൂടെയാണ് ലാൽ സ്വതന്ത്ര സംവിധായകനായത്. ഭാര്യ ലീന അദ്ദേഹത്തിന്‍റെ അമ്മ പഠിപ്പിച്ച അതേ സ്‌കൂളിലെ അധ്യാപികയാണ്. മൂത്ത മകൾ ഐറിൻ, ഇളയമകള്‍ കാതറീൻ. 2019 സെപ്റ്റംബറിൽ ഐറിനും തിരുവനന്തപുരം സ്വദേശി ജോഷ്വാ മാത്യുവും തമ്മിൽ വിവാഹിതരായിരുന്നു.

about a director

Revathy Revathy :