മകൾക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളെ ഇനി അഭിനയിക്കൂ !! തീരുമാനം വ്യക്തമാക്കി അഭിഷേക്…. സിനിമ കിട്ടാഞ്ഞിട്ടാണെന്ന് ട്രോളി സോഷ്യൽ മീഡിയ…

മകൾക്കൊപ്പമിരുന്ന് കാണാവുന്ന സിനിമകളെ ഇനി അഭിനയിക്കൂ !! തീരുമാനം വ്യക്തമാക്കി അഭിഷേക്…. സിനിമ കിട്ടാഞ്ഞിട്ടാണെന്ന് ട്രോളി സോഷ്യൽ മീഡിയ…

തന്റെ മകളോടൊപ്പമിരുന്ന് കാണാവുന്ന സിനിമകൽ മാത്രമേ താനിനി അഭിനയിക്കൂ എന്ന് വെളിപ്പെടുത്തി അഭിഷേക് ബച്ചൻ. “ആരാധ്യയെ ഓർത്ത് മാത്രമേ ഇനി ഏത് ജോലിയും തിരഞ്ഞെടുക്കൂ. അതിപ്പോ സിനിമയായാലും” എന്നായിരുന്നു അഭിഷേക്ക് ബച്ചന്റെ വെളിപ്പെടുത്തൽ. തന്റെ പുതിയ ചിത്രമായ മന്‍മര്‍സിയാന്‍ എന്ന ചിത്രത്തിന്റെ പ്രമോഷനുമയി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അഭിഷേക് ബച്ചൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

വളർന്നാൽ അവൾ എന്തു തിരഞ്ഞെടുക്കണമെന്ന് ഞാനോ ഐശ്വര്യയോ നിർബന്ധിക്കില്ല. അത് അവളുടെ അവകാശമാണ്. അവൾ എന്തു തിരഞ്ഞെടുത്താലും പിന്തുണക്കും. കാരണം ഞങ്ങളുടെ രക്ഷിതാക്കൾ ചെയ്തതും അതു തന്നെയാണ്.

കുടുംബവും സിനിമയും തമ്മിൽ അവർ ഒരിക്കലും കൂട്ടിക്കലർത്തിയിട്ടില്ല. അച്ഛൻ സിനിമാ വേഷത്തിൽ വീട്ടിലെത്തുന്നത് ആദ്യമായി കാണുന്നത് ഇന്‍സാനിയാത്ത് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുമ്പോൾ ഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ്. ഒരിക്കലും തങ്ങളെ ഒരു താര ദമ്പതികളുടെ മക്കളായി അവർ വളർത്തിയിട്ടില്ലെന്നും അഭിഷേക് ബച്ഛൻ പറഞ്ഞു.

എന്നാൽ തീരുമാനത്തിന് കാരണം ഇപ്പോൾ അഭിഷേക് ബച്ചന് സിനിമ കിട്ടാത്തത് കൊണ്ടാണെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

Abhishek Bachan about Aradhya and his new films

Abhishek G S :