20000 വിലയുള്ള മേക്കപ്പ് ഇടാൻ പറഞ്ഞു അതുകൊണ്ടു ആ സിനിമ നിരസിച്ചു; അഭിരാമി സുരേഷ്

അമൃത സുരേഷിനെ പോലെ തന്നെ നല്ലൊരു ഗായിയാണ് അഭിരാമി സുരേഷ്. അഭിനയത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് താരം. ചെറുപ്പം മുതൽ ചില സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട് അഭിരാമി.

കുട്ടിക്കാലത്ത് ഹലോ കുട്ടിച്ചാത്തൻ എന്ന സീരിയലിലെ അഭിരാമിയുടെ വേഷം ശ്രദ്ധനേടിയിരുന്നു. ശേഷം കേരളോത്സവം, ഗുലുമാൽ, ദുൽഖർ സൽമാൻ നായകനായ ഹൺഡ്രഡ് ഡെയ്സ് ഓഫ് ലവ് എന്നീ സിനിമകളിലും അഭിരമായി അഭിനയിച്ചു. എന്നാൽ സിനിമയിൽ സജീവമാകാൻ നടിക്ക് സാധിച്ചിരുന്നില്ല. അമൃതയ്ക്കൊപ്പം മ്യൂസിക്ക് ബാൻഡുമായി എത്തിയപ്പോഴാണ് പിന്നെ അഭിരാമി ശ്രദ്ധിക്കപ്പെടുന്നത്. അതിന് ശേഷം ബിഗ് ബോസ് മലയാളം സീസൺ 2 വിൽ മത്സരാർത്ഥിയായി എത്തിയതോടെ താരം കൂടുതൽ ശ്രദ്ധനേടി.

സോഷ്യല്‍ മീഡിയയിൽ നിരന്തരം സൈബര്‍ ആക്രമണങ്ങൾക്ക് പാത്രമായിട്ടുണ്ട് അഭിരാമിയും അമൃതയും. ഈ സൈബർ ആക്രമണങ്ങൾക്കെതിരെ അടുത്തിടെ അഭിരാമി സുരേഷ് പൊട്ടിത്തെറിച്ചിരുന്നു. ഇനിയും അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. താൻ നേരിടുന്ന ബോഡി ഷെമിങ്ങിനെ കുറിച്ചെല്ലാം അഭിരാമി പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ നീണ്ടു നിൽക്കുന്ന താടിയെല്ലിന്റെ പേരിൽ ഒരു ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഭിരാമി.

‘എനിക്ക് അഭിനയിക്കാനാണ് ആഗ്രഹം, ഒരു നടിയാകണമെന്ന് ഞാൻ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ഈ താടിയെല്ല് കാരണം, എനിക്ക് നിരവധി അവസരങ്ങൾ നഷ്ടപ്പെട്ടു. ഈ കണ്ടീഷനിംഗിൽ എനിക്ക് പ്രശ്‌നങ്ങളൊന്നുമില്ല, അങ്ങനെ വല്ലതും ഉണ്ടായിരുന്നെങ്കിൽ ഞാൻ ചികിത്സ നടത്തി അത് ശരിയാക്കുമായിരുന്നു. സമാനമായ പ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളെയാണ് ഞാൻ പ്രതിനിധീകരിക്കുന്നത്. ഒരു തമിഴ് സിനിമയുടെ ഷൂട്ടിനിടെ അമ്മയെ പോലും വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട്,’ അഭിരാമി പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഷോയിൽ ഉണ്ടായിരുന്ന അമ്മ വിശദീകരിച്ചു,

‘അഭിരാമിയുടെ കീഴ്താടി തള്ളി നിൽക്കുന്നതിനാൽ അഭിയെ അഭിനയിപ്പിക്കുമ്പോൾ മുഖത്തിന്റെ പ്രൊഫൈൽ (സൈഡ് വ്യൂ) ഭംഗിയില്ലാത്തതായി അണിയറപ്രവർത്തകർക്ക് തോന്നി. അത് അവർ വിളിച്ചു പറഞ്ഞു. പരിഹാരമായി ദിവസവും 20,000 രൂപ വിലയുള്ള പ്രോസ്തെറ്റിക് മേക്കപ്പ് ചെയ്യാമെന്നാണ് പറഞ്ഞതെന്നും അമ്മ പറഞ്ഞു. പ്രോസ്തെറ്റിക് മേക്കപ്പ് ശരിക്കും ഉള്ള എന്നെ മറയ്ക്കും, അതുകൊണ്ട് ഞാൻ അതിന് അനുവദിച്ചില്ല. പക്ഷെ ചുണ്ടിൽ ഒരു ചികിത്സ നടത്തി അങ്ങനെ പോയി ആ സിനിമ ഞാൻ പൂർത്തിയാക്കി. സിനിമ റിലീസ് ചെയ്യുകയും ചെയ്തു. എന്നെ വേദനിപ്പിച്ചതിന് ആ മുഴുവൻ അണിയറപ്രവർത്തകരെ കൊണ്ടും ഞാൻ ക്ഷമ പറയിച്ചിട്ടാണ് പോയതെന്നും അഭിരാമി പറഞ്ഞു

Noora T Noora T :