അഭിലാഷ് പിള്ളയ്ക്ക് പ്രവചിക്കാൻ കഴിയും …. ജോളി ജോസഫിന്റെ സാക്ഷ്യം

മാളികപ്പുറം തിരകഥ എഴുതുമ്പോൾ അഭിലാഷ് പിള്ള പറഞ്ഞ വാക്കുകളുടെ വീഡിയോ 2022 ൽ സംഭവിക്കാൻ പോയ കാര്യം 5 വർഷം മുന്നേ പ്രവചിച്ച എഴുത്തുകാരൻ.’ എന്ന അടിക്കുറിപ്പോടെയാണ്‌ പ്രചരിക്കുന്നത്. ‘മാളികപ്പുറം’ എന്ന സിനിമയുടെ എഴുത്ത് തുടങ്ങിയെന്നും മലയാളത്തെ ഞെട്ടിക്കുന്ന ഒരു ഹിറ്റായി ആ സിനിമ മാറുമെന്നതിൽ തങ്ങൾക്കൊരു സംശയവുമില്ലെന്നും. ഏതാണ്ട് 10 ഓളം ഹിറ്റ് സിനിമ ഒരുക്കിയ ശശിശങ്കറിൻ്റെപാങ്ങോട്ട് വച്ചാണ് മാളികപ്പുറത്തിൻ്റെ തിരക്കഥ എഴുതുന്നതെന്നും ഈ വിഡിയോയിൽ അഭിലാഷ് പിള്ള പറയുന്നുണ്ട്.

ഇപ്പോഴിതാ ആ വീഡിയോ പങ്ക് വച്ചുകൊണ്ടു അത് ചെയ്യുന്ന സമയത്ത് അഭിലാഷിനൊപ്പമുണ്ടായിരുന്ന നിർമാതാവ് കൂടിയായ ജോളി ജോസഫിന്റെ ഒരു പോസ്റ്റും വൈറലാവുകയാണ്.

ജോളി ജോസഫിന്റെ പോസ്റ്റ്:

അഭിലാഷ് പിള്ളയുടെ അച്ചട്ടായ പ്രവചനം … !
ബാംഗ്ലൂരിലെ ടെക്കിജോലി രാജി വെച്ച് കൊച്ചി ടെക്കിയായെങ്കിലും സിനിമ ജ്വരം മൂത്ത് ജോലി രാജിവെച്ച ചോറ്റാനിക്കരക്കാരൻ അഭിലാഷ് പിള്ളയുടേയും എന്റെയും ജന്മദിനം ജനുവരി മൂന്നാം തിയതിയാണ് . എല്ലാ വർഷത്തെയും പോലെത്തന്നെ 2018 ലെ ജനുവരി മൂന്നാം തിയതി അഭിലാഷ് എന്നെ വിളിച്ചു , ഞങ്ങൾ പരസ്പരം ആശംസകൾ കൈമാറുമ്പോൾ അവൻ പറഞ്ഞു
” ആറാം തിയതി ഫ്രീയാകണം ,നമുക്ക് പാങ്കോട് വരെ പോയി ശശിശങ്കർ സാറിന്റെ വീടുവരെ പോകാനുണ്ട് … ”
എറണാകുളം ജില്ലയുടെ അഭിമാനകരമായ സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്ന് വെറും പതിനാറ് കിലോമീറ്റർ അകലെയുള്ള ഒരു ചെറിയ ഗ്രാമമാണ് പ്രഗൽഭ ചലച്ചിത്രകാരനായിരുന്ന ശശിശങ്കർ സാറിന്റെ നാടായ പാങ്കോട് . ശശിശങ്കർ സർ എണ്ണം പറഞ്ഞ പത്ത് മലയാളം സിനിമകളും ഒരു തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട് .

ഉർവ്വശി മുരളി കല്പന പ്രതാപചന്ദ്രൻ വിജയരാഘവൻ ജഗദീഷ് കുതിരവട്ടം പപ്പു മാമുക്കോയ എൻ.എഫ്.വർഗീസ് വി.കെ.ശ്രീരാമൻ എന്നിവരടങ്ങുന്ന വലിയ താരനിരയുള്ള അദ്ദേഹത്തിന്റെ ‘ നാരായം ‘ എന്ന ചലചിത്രത്തിന് 1993-ൽ മറ്റ് സാമൂഹിക വിഷയങ്ങളിലെ മികച്ച ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട് . 2016 ഓഗസ്റ്റ് 10-ന് അന്തരിച്ച അദ്ദേഹത്തിന്റെ വീട്ടിൽ അഭിലാഷ് എന്ന ചെറുപ്പക്കാരൻ എത്തിയപ്പോഴാണ് ശശിശങ്കർ സാറിന്റെ മകൻ വിഷ്ണുവിനെ പരിചയപ്പെട്ടത് . ഹൃദയം കൊണ്ട് പരസ്പരം തിരിച്ചറിഞ്ഞ അവർ ഒന്നിച്ച് ചോറ്റാനിക്കരയിലെ ‘വിളക്കുകടയിൽ ‘ ഒരുമിച്ചിരുന്ന് സിനിമ സ്വപ്നം കണ്ടു. പിന്നെ അവർ രണ്ടുപേരും ചേർന്ന് സിനിമ സ്വപ്നങ്ങൾ എഴുതാൻ തുടങ്ങി . ശശിശങ്കർ സാറിന്റെ ജന്മഗൃഹത്തിൽ താമസിച്ചവർ ഒരു സിനിമയുടെ കഥയുണ്ടാക്കി . 2018 ജനുവരി ആറാം തിയതി അവർ ‘ മാളികപ്പുറം ‘ എന്ന സിനിമയുടെ ഫൈനൽ സ്ക്രിപ്റ്റിലേക്ക് കടന്നു . അതിനുശേഷമവർ അലഞ്ഞു തിരിഞ്ഞു കഷ്ടപ്പെട്ട് പ്രൊഡക്ഷനുണ്ടാക്കി അവരുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റുണ്ടാക്കി, ബാക്കി ചരിത്രം . മലയാള സിനിമാ ചരിത്രം എഴുതുമ്പോൾ ഒഴിച്ചുകൂടാനാവാത്ത രണ്ടു പേരുകൾ ഇതിനകം അവർ സ്വന്തമാക്കി എന്നതാണ് സത്യം .

അഞ്ചു കൊല്ലം മുൻപ് ഞങ്ങളെടുത്ത വീഡിയോ ഇവിടെ പങ്കുവെക്കുന്നു …! അഭിലാഷിന് സിനിമാ എഴുതാൻ മാത്രമല്ല , പ്രവചിക്കാനും കഴിയുമെന്ന് സാരം .. !

Rekha Krishnan :