ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതി രേഖകളിൽ ഇനി ഇങ്ങനെ ..

ആക്രമിക്കപ്പെട്ട നടിയുടെ പേര് കോടതി രേഖകളിൽ ഇനി ഇങ്ങനെ ..

ഒരു വര്ഷം മുൻപ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽ ആക്രമിക്കപ്പെട്ട നടി ഇനി കോടതി രേഖകളിൽ മറ്റൊരു പേരിൽ അറിയപ്പെടും. കോടതിയിൽ സമർപ്പിച്ച ഹർജിയിൽ യുവനടി എക്സ് എന്നാണ് നടി രേഖപ്പെടുത്തിയിരുന്നത്. ഇനി മുതൽ കോടതി രേഖകളിൽ നടി ആ പേരിലാവും അറിയപ്പെടുക എന്ന് ഹൈ കോടതി അംഗീകരിച്ചു.

നടിയുടെ പേരും മേല്‍വിലാസവുമടക്കമുള്ള വിവരങ്ങള്‍ മുദ്രവച്ച കവറില്‍ ഇതോടൊപ്പം നല്‍കിയിരുന്നു. ഇത് ഹൈക്കോടതി രജിസ്ട്രി സുരക്ഷിതമായി സൂക്ഷിക്കാനും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചു. പീഡനക്കേസുകളിലെ ഇരകളുടെ പേര് ഹര്‍ജിയില്‍ രേഖപ്പെടുത്താമെങ്കിലും കോടതി രേഖകളിലോ വിധിയിലോ പേരും ആളെ തിരിച്ചറിയുന്ന വിവരങ്ങളുമുണ്ടാകരുതെന്ന് ഉറപ്പാക്കാന്‍ അടുത്തിടെ ഹൈക്കോടതി ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു.

നടിയുടെ ഹര്‍ജിയില്‍ പോലും പേരുണ്ടായിരുന്നില്ല. പകരം എക്സ് എന്ന് രേഖപ്പെടുത്തി. പേരും മേല്‍വിലാസവുമുള്‍പ്പെടെയുള്ള വിവരങ്ങളും സത്യവാങ്മൂലവും മുദ്രവച്ച കവറില്‍ വേറെ നല്‍കി. ഇത്തരമൊരു നടപടി കൂടുതല്‍ ഫലപ്രദവും നവീനവുമാണെന്ന് സിംഗിള്‍ ബെഞ്ച് വിലയിരുത്തി. കേസിന്റെ വിചാരണ വനിതാ ജഡ്ജി അദ്ധ്യക്ഷയായ കോടതിയിലേക്ക് മാറ്റണമെന്നും കഴിയുമെങ്കില്‍ തൃശൂര്‍ ജില്ലയിലെ ഉചിതമായ കോടതി കേസ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ ഹര്‍ജി.

കൂടുതൽ വായിക്കുവാൻ >>>

ദിലീപിന്റെ രാമലീലയിൽ അഭിനയിക്കാൻ താല്പര്യമില്ലായിരുന്നു; നിർബന്ധം മൂലമാണ് അഭിനയിച്ചത് !!

abducted actress name in court records

Sruthi S :