താങ്കള്‍ കുടുംബത്തിന്റെ അഭിമാനമാണ്, അവാര്‍ഡ് കരസ്ഥമാക്കിയ മാമന് ആശംസകളുമായി അഭയ ഹിരണ്മയി

കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ നടൻ കൊച്ചു പ്രേമന് ആശംസകളുമായി ഗായിക അഭയ ഹിരണ്മയി. ‘കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ മാമനു ആശംസകള്‍. താങ്കള്‍ കുടുംബത്തിന്റെ അഭിമാനമാണ്. ഞാന്‍ എന്നു നിങ്ങളുടെ പ്രകടനങ്ങളെ ആരാധിക്കുന്ന ഒരാളാണ്’ അഭയ കുറിച്ചു.

കൊച്ചുപ്രേമന്‍ തന്റെ അമ്മാവനാണെന്നുളള കാര്യം അഭയ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ചത്. ‘ഗിഫ്റ്റ് ബോക്‌സ് ആണ്‌ അമ്മാവന്‍ എന്നായിരുന്നു ആ ചിത്രത്തിനു താഴെയുളള അഭയയുടെ അടിക്കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നടന്‍ കൊച്ചുപ്രേമന്‍ ചലച്ചിത്ര പ്രതിഭ പുരസ്‌കാരം നേടിയിരുന്നു.

കൊച്ചു പ്രേമനൊപ്പം ഉര്‍വശി, രേവതി, ബാബു നമ്പൂതിരി, എന്നിവരും ചലച്ചിത്ര പ്രതിഭ പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. കൃഷാന്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആവാസവ്യൂഹമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്‌. കുറുപ്പ്, സല്യൂട്ട് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു ദുല്‍ഖര്‍ മികച്ച നടനായും, ഉടലിലെ അഭിനയത്തിലൂടെ ദുര്‍ഗ കൃഷ്ണ മികച്ച നടിയായും പുരസ്‌കാരം കരസ്ഥമാക്കി. മാര്‍ട്ടി പ്രക്കാട്ടാണ് മികച്ച സംവിധായകന്‍. നായാട്ട് എന്ന ചിത്രത്തിലൂടെയാണ് ഈ പുരസ്‌കാരം മാര്‍ട്ടിനെ തേടിയെത്തിയത്.

Noora T Noora T :