പ്രശസ്ത സംഗീത സംവിധായകനും ഗിറ്റാറിസ്റ്റുമായിരുന്ന ജോൺ ആന്തണിയും എ ആർ റഹ്‌മാനുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. രണ്ടു ദിവസം മുമ്പ് ഓർമ്മയായ ജോൺ ആന്തണിയുടെ വിയോഗത്തിൽ വിഷമിച്ചുകൊണ്ടുള്ള എ ആർ റഹ്‌മാന്റെ ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്.
ജോണിന്റെ സംഗീത ബാന്‍ഡുകളിലൂടെ ശ്രദ്ധേനായതിനു ശേഷമായിരുന്നു, സിനിമയിലേക്കുള്ള റഹ്‌മാന്റെ രംഗപ്രവേശം.1990 ല്‍ ജോണ്‍ ചെന്നൈയില്‍ തുടക്കമിട്ട റൂട്സ് ബാന്‍ഡ് റഹ്‌മാനു മാത്രമല്ല, ഡ്രമ്മര്‍ ശിവമണി ഉള്‍പ്പെടെ പലര്‍ക്കും ഉയരങ്ങളിലേക്കു വഴിയൊരുക്കി.
വിൽ മിസ്സ് യു ജോണി ചേട്ടാ.RIP’.. എ.ആര്‍. റഹ്‌മാന്‍ ട്വിറ്ററില്‍ കുറിച്ചു. അത്രമേല്‍ ദൃഢമായിരുന്നു, ജോണ്‍ ആന്തണിയുമായുള്ള റഹ്‌മാന്റെ സൗഹൃദം.
കുറച്ചു മാസം മുമ്ബ് തലസ്ഥാനത്ത് എത്തിയപ്പോള്‍ എ.ആര്‍. റഹ്‌മാന്‍ ജോണ്‍ ആന്തണിയുടെ പൂജപ്പുരയിലെ വീട്ടിലെത്തിയിരുന്നു. പഴയ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തി ഒരു കൂട്ടായ്‌മ സംഘടിപ്പിക്കണമെന്നു പറഞ്ഞാണ് ജോണി അന്നു പിരിഞ്ഞതെന്ന്, ഒരുമിച്ചുള്ള ഫോട്ടോ കൂടി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് എ.ആര്‍. റഹ്മാന്‍ തന്റെ ആത്മബന്ധം തുറന്നുകാട്ടി.
താളവട്ടത്തിലെ പൊൻവീണേ .. എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ഗിറ്റാർ സോളോ ചെയ്തത് ജോൺ ആന്തണി ആയിരുന്നു.
a r rahman’s tweet