38 ൽ 18 ന്റെ അഴക്…

സണ്ണി ലിയോണിന്റെ സൗന്ദര്യ രഹസ്യം കീറ്റൊ ഡയറ്റ്

സണ്ണി ലിയോണിന്റെ ഹെല്‍ത്തി ഡയറ്റ് എന്താണെന്നോ? രാവിലെ എഴുന്നേറ്റാല്‍ തേങ്ങാവെള്ളം, ഇടനേരങ്ങളിൽ കൊറിക്കാന്‍ പോപ്‌കോണ്‍


പ്രായം നാൽപ്പതിനോടടുത്തിട്ടും ഫിറ്റ്നസിൽ യാതൊരു വിട്ടുവീഴ്ചകൾക്കും ണ്ണി ലിയോൺ തയ്യാറല്ല. ഭക്ഷണത്തോട് താല്‍പര്യം ഉണ്ടെന്ന് സമ്മതിക്കുമ്പോഴും ശരിയായ ഡയറ്റ് പിന്തുടരുന്ന ആളാണ് സണ്ണി ലിയോൺ


ഒരു ഗ്ലാസ് തേങ്ങാവെള്ളം അല്ലെങ്കില്‍ നാരങ്ങ ചേര്‍ത്ത വെള്ളം കുടിച്ചാണ് സണ്ണി ദിവസം ആരംഭിക്കുന്നത്.


ദാല്‍ മക്കാനിയാണ് സണ്ണിക്ക് ഇഷ്ടപ്പെട്ട വിഭവം. എന്നാല്‍ വലിച്ചുവാരി കഴിക്കുന്നതില്‍ ഒട്ടും യോജിപ്പില്ല.

ചിട്ടയോടെ വ്യായാമം ചെയ്യുന്ന സണ്ണി ക്യത്യതയുള്ള ഡയറ്റും പിന്തുടരുന്നുണ്ട്.


സാധാരണയായി ഓട്ട്‌സാണ് ബ്രേക്ക്ഫാസ്റ്റായി സണ്ണി കഴിക്കുന്നത്, സിന്നമ്മണ്‍ ആപ്പിള്‍ ഓട്‌സ്, ബ്രൗണ്‍ഷുഗർ ഓട്‌സ് എന്നിവയാണ് സണ്ണിക്ക് പ്രിയമേറെയുള്ളത്. ഇതോടൊപ്പം ഒരു കപ്പ് കാപ്പി ഒഴിവാക്കാനാവാത്തതാണ്..

ഊര്‍ജസ്വലയായിരിക്കാനായി രാവിലെ നേരത്തെ തന്നെ ഉണരാന്‍ സണ്ണി ശ്രദ്ധിക്കാറുണ്ട്. പ്രാതലിനു ശേഷമുള്ള സമയം വ്യായാമത്തിന്റെതാണ്. യോഗ, ജോഗിങ് എന്നിവയും മുടക്കില്ല. എല്ലാ ദിവസവും അര മണിക്കൂറോളം സൈക്ലിങ്ങിനായും ചെലവഴിക്കും.

വീഗന്‍ റെസിപ്പീസിന്റെ ആരാധികയായ സണ്ണി വെജിറ്റബിള്‍ സാലഡാണ് സാധാരണയായി ഉച്ചയ്ക്ക് കഴിക്കുക. ഡിന്നറിനും സാലഡിന് തന്നെയാണ് മുന്‍ഗണന.


ഭക്ഷണകാര്യത്തില്‍ ശ്രദ്ധാലുവാണെങ്കിലും ഇടയക്കൊക്കെ ഡയറ്റില്‍ നിന്ന് അല്‍പ്പം മാറി കഴിക്കാന്‍ സണ്ണി മറക്കാറില്ല.ഇത് കൂടാതെ ബട്ടറും ഉപ്പും ചേര്‍ക്കാത്ത പോപ്‌കോണാണ് ഇടനേരങ്ങളില്‍ കൊറിക്കാനായി ഉപയോഗിക്കുന്നത്.


കീറ്റൊജെനിക്ക് ഡയറ്റാണ് താരം പിന്തുടരുന്നത്. അന്നജത്തിന്റെ അളവ് വളരെ കുറച്ചും അതേസമയം കൊഴുപ്പിന്റെ അളവ് കൂട്ടിയുമുള്ള ഭക്ഷണ ക്രമമാണ് കീറ്റൊ ഡയറ്റ്.

സാധാരണ നമ്മുടെ ഭക്ഷണ ക്രമത്തില്‍, ദിവസവും ആവശ്യമായ ഊര്‍ജ്ജത്തിന്റെ 50-60 % അന്നജത്തില്‍ നിന്നും, 15-25% മാംസ്യത്തില്‍ നിന്നും, ബാക്കി കൊഴുപ്പില്‍ നിന്നും ആണ് വരേണ്ടത് എന്നാണു ഒരു കണക്ക്.

എന്നാല്‍ കീറ്റോ ഡയറ്റില്‍ 10% ഊര്‍ജ്ജം മാത്രമേ അന്നജത്തില്‍ നിന്നും കിട്ടൂ. ഭൂരിഭാഗം ഊര്‍ജ്ജവും കൊഴുപ്പില്‍ നിന്നായിരിക്കും. അതായത് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ അമിതവണ്ണം കുറക്കാം എന്നാണു കേട്ടോ ഡയറ്റ് പ്രചാരകർ അവകാശപ്പെടുന്നത്

കീറ്റോ ഡയറ്റിന്റെ ഭാഗമായി ബട്ടര്‍ വെളിച്ചെണ്ണ, മുട്ടയുടെ മഞ്ഞ ഇവ കഴിക്കാം. പ്രോട്ടീന്‍ കൂടുതലായി ലഭിക്കുന്ന മല്‍സ്യം, റെഡ് മീറ്റ്, മുട്ടയുടെ വെള്ള, ചിക്കന്‍ എന്നിവ കഴിക്കാം .

കൊഴുപ്പു കൂടിയ മീനുകളും കഴിക്കാം. കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കി ഇലവര്‍ഗ്ഗങ്ങള്‍ കൂടുതല്‍ കഴിക്കാം. എന്നാല്‍ പഴങ്ങളും മറ്റും വളരെ കുറക്കണം. അന്നജം കുറഞ്ഞ പാലുല്‍പന്നങ്ങള്‍ കൂടുതല്‍ കഴിക്കാം.

മയോനൈസ്, ചീസുകള്‍ ഇവ കൂടുതലായും പാലും തൈരും കുറച്ചും ഉപയോഗിക്കാം വെള്ളവും, അന്നജം കുറഞ്ഞ മറ്റു പാനീയങ്ങളും കൂടുതല്‍ കുടിക്കാം. ചായ, കാപ്പി, ജ്യൂസുകള്‍ എന്നിവ കുറക്കണം.
കൊഴുപ്പ് കൂടുതല്‍ കഴിച്ചാല്‍ പൊണ്ണത്തടിയും ഹൃദ്രോഗങ്ങളും ഉണ്ടാകുമെന്നായിരുന്നു കാരണം പറഞ്ഞത്.

എന്നാല്‍ ലോകം ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തുടങ്ങിയപ്പോഴാണ് പ്രമേഹം, ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്.
നമുക്ക് ലഭിച്ച ഡയറ്ററി ഗൈഡ്‌ലൈന്‍സ് തീര്‍ത്തും തെറ്റാണെന്നാണ് ഇതു തെളിയിക്കുന്നത്.

കൊഴുപ്പല്ല മിറച്ച് അന്നജമാണ് പ്രശ്‌നക്കാര്‍ എന്ന് ആധുനിക ശാസ്ത്രം അംഗീകരിച്ചു തുടങ്ങിയിരിക്കുകയാണ്. ഇങ്ങനെ ഭക്ഷണത്തില്‍നിന്ന് അന്നജങ്ങള്‍ കുറക്കുന്നതു മൂലം ശരീരത്തിന് ഇന്‍സുലിന്റെ ആവശ്യം കുറയുന്നു.

ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നു. ഇതാണ് കീറ്റോ ഡയറ്റ് വഴി രോഗങ്ങള്‍ സുഖപ്പെടാന്‍ കാരണമെന്നും കീറ്റൊജെനിക്ക് ഡയറ്റിന്റെ പ്രചാരകർ പറയുന്നു

Sunny Leon Healthy Diet

Nimmy S Menon :