IFFK കാണാനായി വന്നു പക്ഷേ ഞങ്ങളിപ്പോൾ വളണ്ടിയർ ആണ്!

തലസ്ഥാന നഗരി ഇപ്പോൾ ആഘോഷ തനിമയാർന്ന വർണങ്ങളുടെ തിമിർപ്പിലാണ്. 24ാമത്തെ ജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാമത്തെ ദിവസമായിരുന്ന ഇന്നലെ ആരും കാണാത്തതും അറിയാത്തതുമായ ഒത്തിരിയേറെ സിനിമകളാൽ സമ്പന്നമായിരുന്നു. എന്നാൽ ഇത്ര ദിനം പിന്നിട്ടപ്പോൾ ഉണ്ടാകാത്ത ഒരു ആരവമാണ് ഇന്നലെ കണ്ടത്. ഒരുപാട് കൗതുകമുണർത്തുന്ന കാഴ്ചകൾ മേളയ്ക്ക് പകിട്ടുകൂട്ടി. അവിടെ ഏറെ ശ്രദ്ധ ആകർഷിച്ചത് ഒന്നായിരുന്നു വാളണ്ടിയർ കൂട്ടായ്മ്മയാണ്. പല തിരക്കുകൾക്കിടയിലും ഓടിനടന്ന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്ന ഇവരെ പലപ്പോഴും ആരും കണ്ടതായി ബഹ്‌വിക്കാറില്ല.

അങ്ങനെ ലോകത്തിന്റെ അങ്ങോളമിങ്ങോളമുള്ള ഒരു കൂട്ടം സിനിമ പ്രേമികൾ ഒന്നിക്കുന്ന IFFK യിൽ ഏവരും ഒരേ ഒരു മനസോടെയാണ് സിനിമയോടൊപ്പം പുറംലോകം അറിയുവാനായി എത്തുന്നത്. എന്നാൽ അവർക്കുമുന്നിലുള്ളത് ഒരേ ഒരു വികാരം മാത്രമാണ് അത് മറ്റൊന്നുമല്ല സിനിമ എന്നത് തന്നെ. അതോടൊപ്പം തന്നെ പലപ്പോഴും വാർത്തകളിൽ നിറയുന്ന വിഷയം വളണ്ടിയർ എന്ന വലിയ കൂട്ടായ്മ്മയെക്കുറിച്ചാണ്. നമ്മെപ്പോലെ തന്നെ അവരും എത്തുന്നത് സിനിമ എന്ന ഒരൊറ്റ ആഗ്രഹകൊണ്ടാണ് എന്നിരുന്നാൽ തന്നെയും അവർ കഷ്ടപ്പെടുന്നത് നമ്മുടെ സന്തോഷത്തിൻറെ പേരിലാണ് എന്നതാണ് മറ്റൊരു ഘടകം എന്നത്. അത് പലപ്പോഴും നമ്മൾ മറന്നുപോകുന്നു.

ഇത്തരത്തിൽ ലോകത്തിലെ പല സംസ്കാരം പല വിശ്വാസം പല വര്ണപ്പകിട്ടാർന്ന കാഴ്ചകൾ എന്നിവ ഓരോ സിനിമ പ്രേമികൾക്കുമുന്നിലും അണിനിരത്തി 7 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഈ മേളയിൽ ഇവർ കഷ്ടപ്പെടുന്നത് സിനിമയുടെ ഈ കൂട്ടായിമയിൽ പങ്കുചേരാൻ തന്നെ എന്നതാണ് സാരം. അവർ ലോകത്തിൻറെ വിവിധ കോണുകളിൽ നിന്ന് വന്ന് തങ്ങളുടെ കടമ കൃത്യമായി തന്നെ നിർവഹിക്കുന്നു എന്നത് കാഴ്ചക്കാരെപ്പോലും അതിശയിപ്പിക്കുന്നു എന്നതാണ്. ഇത്തരത്തിൽ കഷ്ടപ്പാടുകൾക്കിടയിലും രാപ്പകലില്ലാതെ ജോലിചെയുന്നതിനു അവർ യാതൊരു മടിയും കാണിക്കുന്നുമില്ല. അതാണ് ഈ മേളയിലൂടെ ഒപ്പം ഈ മേളയിലെ വിജയത്തിലൂടെ അവർ നേടിയെടുക്കുന്നത്. അക്ഷരാർത്ഥത്തിൽ ഇത് തന്നെയാണ് ഓരോ മേളയുടെയും വിജയം എന്നത്.

24th IFFK

Vyshnavi Raj Raj :