സൂര്യയും ജ്യോതികയും തമ്മിൽ വേർപിരിയുന്നു എന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇരുവരും പ്രതികരിച്ചിരുന്നില്ല. ജ്യോതികയും മക്കളും ഇപ്പോൾ മുംബൈയിലാണെന്നും വേർപിരിയലിന്റെ വക്കിലാണ് ഇരുവരും എന്ന വാർത്തകർ പ്രചരിക്കുന്നതിനിടെയാണ് ജ്യോതിക പുതിയ വീഡിയോ പങ്കുവച്ചത്. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചത്. ഫിൻലൻഡിലെ ആർട്ടിക്ക് സർക്കിളിൽ അവധിക്കാലം ആഘോഷിക്കുന്നതിന്റെ വീഡിയോയാണ് ഇത്. ‘2024 യാത്രകളുടെ വർഷം’ എന്ന ക്യാപ്ഷനോടെയാണ് ജ്യോതിക വീഡിയോ പങ്കുവച്ചിരിക്കുന്നത്. കൊടും മഞ്ഞിൽ സ്കേറ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും നായകൾക്കൊപ്പം ഇരുവരും സമയം ചിലവഴിക്കുന്നതും വീഡിയോയിൽ കാണാം. എന്തായാലും, നിമിഷങ്ങൾക്കുള്ളിലാണ് വീഡിയോ വൈറലായി മാറിയത്.