കേരളത്തിലെ ലോകകപ്പ് പ്രേമം ; ആരാധകര്‍ ഫ്ലക്സ് ബോർഡുകൾക്ക് ചെലവിട്ടത് മുന്നൂറ് കോടി രൂപ

കേരളത്തിലെ ലോകകപ്പ് പ്രേമം ; ആരാധകര്‍ ഫ്ലക്സ് ബോർഡുകൾക്ക് ചെലവിട്ടത് മുന്നൂറ് കോടി രൂപ

ലോകകപ്പ് ഫുട്ബോളിന്റെ ചൂടിലാണ് എല്ലാവരും. കേരളത്തിൽ തൂണിലും ചുവരിലും ഫുട്ബോൾ ലഹരിയാണ്. ഇഷ്ട ടീമിന്റെയും ഇഷ്ട താരത്തിന്റെയും ഫ്ലെക്സുകൾ നിറഞ്ഞ കേരളം നഗരമെന്നോ ഗ്രാമമെന്നോ ഭേദമില്ലാതെ ഫുട്ബോൾ മാമാങ്കം ആഘോഷിക്കുകയാണ്.

ഈ മുക്കിലും മൂലയിലും ഉയര്‍ന്ന ഫ്‌ളക്‌സിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ് . ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300 കോടി രൂപയുടെ ഫ്‌ളക്‌സുകളാണ്. ഫുട്‌ബോള്‍ തുടങ്ങിയ ആദ്യ ആഴ്ചയിലെ കണക്ക് മാത്രമാണിത്. ഫ്‌ളക്‌സ് പ്രിന്‍േറഴ്‌സ് ഓണേഴ്‌സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണിത്. എന്നാല്‍ ഇത് മുന്‍ ലോകകപ്പിനെ അപേക്ഷിച്ച് കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന്റെ നിരാശയിലുമാണവര്‍.

അതേ സമയം ഫ്‌ളക്‌സ് ഉണ്ടാക്കുന്ന രൂക്ഷമായ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.നേരത്തെ ലോകകപ്പ് ഫുട്‌ബോളില്‍നിന്നും പുറത്ത് പോയ ടീമുകളുടെ ആരാധകര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് കണ്ണൂര്‍ ജില്ലാ കലക്ടര്‍ വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു.

കൂടുതൽ വായിക്കാൻ >>>

കാലക്ക് പിന്നാലെ 70 കോടി മുതൽമുടക്കി ധനുഷ് ചിത്രം; സംവിധായകനും നായകനും ധനുഷ് തന്നെ ..

Sruthi S :