സൗദി എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസിനെ സിബ്ബ് അഴിച്ച് കാണിച്ച് കോട്ടയം സ്വദേശി, പിന്നാലെ എട്ടിന്റെ പണി..

വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിക്കാന്‍ ശ്രമിച്ചത് തടഞ്ഞ  സൗദി എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസിനെ സിബ്ബഴിച്ച്‌ കാണിച്ചതിന് മലയാളി യുവാവ് അറസ്റ്റില്‍. ജെദ്ദ-ന്യൂഡല്‍ഹി വിമാനത്തിലെ യാത്രക്കാരനായിരുന്ന കോട്ടയം സ്വദേശി അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീന്‍ ആണ് അറസ്റ്റിലായത്. ഇയാളെ തടഞ്ഞ എയര്‍ലൈന്‍സ് ജീവനക്കാരിയോടാണ് ഇയാള്‍ മോശമായി പെരുമാറിയത്. ജീവനക്കാരിയെ ഇയാള്‍ അസഭ്യം പറഞ്ഞപ്പോള്‍ അവര്‍ തന്റെ സഹപ്രവര്‍ത്തകരെ സഹായത്തിനായി വിളിച്ചു. ഉടന്‍ ഇയാള്‍ അവരെ തന്റെ പാന്റിന്റെ സിബ്ബഴിച്ച്‌ കാണിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തു.

വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം എയര്‍ലൈന്‍സ് ജീവനക്കാര്‍ സംഭവം എയര്‍പോര്‍ട്ട് ഓപ്പറേഷന്‍സ് കണ്ട്രോള്‍ സെന്ററില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ സിഐഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354, 509 എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.

Kerala Man Aboard Saudi Flight Unzips In Front Of Woman Crew, Detained

Attachments area
Attachments area

Sruthi S :