സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ!! നടന്റെ വൃത്തികേട് പച്ചയ്ക്ക് പറഞ്ഞു.. ഞെട്ടിച്ച ദുരുനുഭവം !! ചേർത്ത് നിർത്തി ഭർത്താവ്…

മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് മാലാ പാർവതി. മലയാളത്തിലെ ന്യൂജെനറേഷൻ അമ്മയെന്ന ടാഗ്‌ ലഭിച്ചിട്ടുള്ള നടിയാണ് മാലാ പാർവതി. അമ്മ വേഷങ്ങളിലും ഡോക്ടർ വേഷങ്ങളിലുമൊക്കെയാണ് നടി കൂടുതലായി പ്രത്യക്ഷപ്പെടാറുള്ളത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുണ്ട് മാലാ പാർവതി. അഭിനേത്രി എന്നതിനുപുറമെ സാമുഹിക പ്രവര്‍ത്തക എന്ന നിലയിലും മലയാളികൾക്ക് പരിചിതയാണ് താരം. ടെലിവിഷനിലും മാലാ പാർവതി തിളങ്ങിയിട്ടുണ്ട്. നിരവധി പരിപാടികളിൽ ജഡ്ജായും അവതാരകയായുമെല്ലാം എത്തിയിട്ടുള്ള നടി കരിയർ ആരംഭിക്കുന്നത് ഏഷ്യാനെറ്റിലെ ഉൾക്കാഴ്ച എന്ന പ്രോഗ്രാമിലൂടെയാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമാ അരങ്ങേറ്റം. പിന്നീടവിടെന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തി.

ഇപ്പോഴിതാ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടിയിപ്പോൾ. തമിഴ് നടൻ മോശമായി പെരുമാറിയിട്ടുണ്ടെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മാലാ പാർവതിയുടെ തുറന്നുപറച്ചിൽ. തന്റെ ഓപ്പോസിറ്റ് അഭിനയിക്കാൻ തമിഴ് നടൻ വന്നപ്പോൾ കുറച്ച് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും നടി വ്യക്തമാക്കി. ‘ഞാൻ വേറൊരു ഇമേജ് ഉള്ള ആളായിരുന്നു. ടെലിവിഷൻ ആങ്കറായിരുന്നു. എന്റെ ഫാമിലി പശ്ചാത്തലം, കുറച്ചുകൂടെ പ്രായമായിട്ടാണ് സിനിമയിലേക്ക് വന്നത്. മലയാളികളുടെയടുത്തുനിന്ന് അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. ഓപ്പോസിറ്റ് ആയിട്ട് അഭിനയിക്കാൻ വന്ന തമിഴ് നടൻ കുറച്ച് മോശമായി പെരുമാറി. അങ്ങനെ സംഭവിച്ചപ്പോൾ ഞാൻ സതീഷിനെ (ഭർത്താവ്) വിളിച്ച് ഇതുപറഞ്ഞപ്പോൾ, നിങ്ങളുടെയടുത്ത് സിനിമയിൽ അഭിനയിക്കാൻ ആരെങ്കിലും പറഞ്ഞോ, ഇല്ലല്ലോ, ഇനി തോറ്റിട്ട് വരാൻ പറ്റില്ല. ജയിച്ചാലേ പറ്റൂ. അയാൾക്ക് മര്യാദയ്ക്ക് പെരുമാറാൻ അറിയത്തില്ലെന്ന് വച്ചിട്ട് നമ്മൾ വീട്ടിലിരിക്കേണ്ട ആൾക്കാരല്ലല്ലോയെന്ന് സതീഷ് പറഞ്ഞുവെന്നും മാലാ പാർവതി വ്യക്തമാക്കി.

കൂടാതെ അഭിനയം എന്നല്ല ഒരു മേഖലയും സേഫ് പ്രഫഷനായിട്ട് ‍ഞാൻ കാണുന്നില്ല. എല്ലാ മേഖലയിലുംപെട്ട ആൾക്കാരോട് അടുത്തു പെരുമാറുമ്പോൾ അവരു പറയും അയ്യോ അയാള് ഭയങ്കര കുഴപ്പമാണ്. അയാളു നമ്മുടെ അടുത്ത് കിണുങ്ങിക്കൊണ്ടു വരും എന്നൊക്കെ പറയാറുണ്ട്. ബേസിക് ആയിട്ട് മനുഷ്യന്റെ മനസ്സ് അങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത്. അത് സിനിമ എന്നുള്ളതെന്നല്ല എല്ലാ മനുഷ്യന്റെ മനസ്സും അങ്ങനെയാണ്. സ്വാർഥതയാണ് മനുഷ്യമനസ്സിന്റെ കോർ എന്നു പറയുന്നത്. എല്ലാം എനിക്കു കിട്ടണം എന്നുള്ളതാണ് മനുഷ്യന്റെ മനസ്സ്. അത് ആണിന്റെയും പെണ്ണിന്റെയും. ഒരു പെണ്ണ് കുറ്റം ചെയ്യുമ്പോൾ അയ്യോ പെണ്ണുങ്ങൾ ഇങ്ങനെ ചെയ്യുമോ എന്നു ചോദിക്കാറുണ്ട് അങ്ങനെയൊന്നുമില്ല. എല്ലാവരും ഒരുപോലെയാണ്. കുട്ടികൾ ഏതെങ്കിലും ഒരു മേഖലയിലേക്ക് ഇറങ്ങുമ്പോൾ ഇവിടെ എല്ലാം സേഫായിരിക്കും എന്നു കരുതി വരരുത്.

എല്ലാത്തിനും ഒരു ജാഗ്രതയുണ്ടാകണം. കാരണം ഏതു നിമിഷവും നമ്മൾ വിശ്വസിക്കുന്ന ഒരാളുടെ അടുത്തു നിന്നു പോലും ഇങ്ങനെയൊരു ആക്റ്റ് വരാം. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന ബോഡി ലാംഗ്വേജ് ആയാലും നമ്മൾ പറയുന്ന വർത്തമാനങ്ങളും വളരെ ശ്രദ്ധയോടെ തന്നെ ചെയ്യണം എന്നറിവ് അവനവനു വേണം. അത് നമ്മളൊരു സ്കിൽ പഠിക്കുന്നതു പോലെയാണ്. ഇപ്പോൾ നമുക്ക് ഫിനാൻഷ്യല്‍ ഫ്രോഡ് സംഭവിക്കാറില്ലേ. നമ്മൾ എടിഎം പിൻ എല്ലാവർക്കും പറഞ്ഞു കൊടുക്കുമോ? ഇല്ലല്ലോ. സ്ത്രീകളെ പ്രത്യേകിച്ച് കുട്ടികളെ ഉപദ്രവിക്കരുത്. അത് എല്ലാക്കാലത്തും അവരുടെ മനസ്സിലത് ഒരു ട്രോമയായി നിലനിൽക്കും. കാരണം സ്ത്രീകളെ ഇങ്ങനെ പറഞ്ഞു പഠിപ്പിച്ചല്ല വളർത്തുന്നത്. ഇങ്ങനെയൊരാൾ അറ്റാക്ക് ചെയ്യാൻ സാധ്യതയുണ്ട്. ഒരു ആറു വയസ്സുള്ള ഒരു കുഞ്ഞ് മുറ്റത്തിറങ്ങി കളിക്കുമ്പോൾ അവളെ ആരെങ്കിലും ഉപദ്രവിക്കാൻ വരുമോ എന്ന് അവളെ പഠിപ്പിച്ചിട്ടില്ല ആരും. പെട്ടെന്നൊരു ബാഡ് ടച്ച് വരുമ്പോൾ അവളുടെ മനസ്സിലത് ലൈഫ് ലോങ് ട്രോമയായിപ്പോകും. ഒന്നുകില്‍ നമ്മൾ പഠിപ്പിക്കുക നമ്മുടെ കുട്ടികളെ ഇങ്ങനെയൊക്കെ അറ്റാക്ക് വരും. വണ്ടി വന്നാൽ ഇടിക്കും എന്നു പറയാത്തവരില്ലല്ലോ അതുപോലെ മനുഷ്യരാണ് ചിലപ്പോൾ ഉപദ്രവിക്കും എന്നു പറഞ്ഞു തന്നെ വളർത്തുക. അവരു ജാഗ്രതയോടെ വളർന്നു കഴിഞ്ഞാൽ പ്രശ്നമില്ല. മനുഷ്യരുെട ഇടയിലും മോശമായി മാനസികാവാസ്ഥയുള്ളവരുണ്ട്. അവരുടെ അടുത്തു പോയാൽ നമുക്ക് മോശം അനുഭവം ഉണ്ടാകും എന്ന് പറഞ്ഞു പഠിപ്പിക്കണം. ഇനിയുള്ള കാലത്ത് അതൊക്കെയേ പറ്റൂ. അല്ലാതെ അതിന്റെ പേരിൽ പെൺകുട്ടികളെ വീട്ടിലിട്ടു പൂട്ടുക അല്ല ചെയ്യേണ്ടതെന്നും പറയുകയാണ് നടി.

ഇപ്പോൾ ഷൈൻ ടോം ചാക്കോ – കമൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രം നിറഞ്ഞൊടുകയാണ്. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിലേക്ക് തുറന്ന് വെച്ച കണ്ണാടിയായി വർത്തിച്ച് മികച്ച അഭിപ്രായവുമായി തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ വിവേകാനന്ദൻ്റെ അമ്മയുടെ വേഷം കൈകാര്യം ചെയ്ത നടിയും മാല പാർവതിയാണ്.

Merlin Antony :