കണ്ണീരോടെ ഗോപിക അനിൽ!! ഇനി അഞ്ജലിയില്ല, തീർത്തും ഹൃദയഭേദകം.. വിങ്ങിപ്പൊട്ടി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും വീടും ആ വീട്ടിലെ ഒരോ അംഗങ്ങളും മലയാളികള്‍ക്ക് സുപരിചിതരും പ്രിയപ്പെട്ടവരുമാണ്. തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ, പ്രിയപ്പെട്ട അയല്‍ക്കാരെ പോലെയായിരുന്നു സാന്ത്വനം വീട്ടുകാരെ മലയാളികള്‍ കണ്ടിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ട് സാന്ത്വനം അവസാനിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു സാന്ത്വനത്തിന്റെ അവസാന എപ്പിസോഡ്. സാന്ത്വനത്തിലൂടെ താരമായി മാറിയ നടിയാണ് ഗോപിക അനില്‍. സാന്ത്വനത്തിലെ അഞ്ജലിയായി എത്തിയാണ് ഗോപിക ആരാധകരുടെ പ്രിയങ്കരിയാകുന്നത്. ജനപ്രീയ കോമ്പോ ആയിരുന്നു സാന്ത്വനത്തിലെ അഞ്ജലിയും ശിവനും. കഴിഞ്ഞ ദിവസം ഗോപികയുടെ വിവാഹമായിരുന്നു.

ഈ സന്തോഷത്തില്‍ നില്‍ക്കുമ്പോഴും സാന്ത്വനം അവസാനിച്ചതിന്റെ സങ്കടം ഗോപികയുടെ മനസിലുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ആ വേദന ഗോപിക പങ്കുവെക്കുകയും ചെയ്തു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു തന്റെ സാന്ത്വനത്തിലെ തന്റെ അവസാന ഷോട്ടിനെക്കുറിച്ചും പരമ്പര അവസാനിക്കുന്നതിനെക്കുറിച്ചുമൊക്കെ ഗോപിക സംസാരിച്ചത്.

അവസാന എപ്പിസോഡില്‍ ഗോപിക ഉണ്ടായിരുന്നില്ല. തന്റെ അവസാന രംഗം ചിത്രീകരിച്ചതിന് പിന്നാലെ നടന്ന കാര്യങ്ങളുടെ വീഡിയോയും ഗോപിക പങ്കുവച്ചിട്ടുണ്ട്. ക്യാമറയേയും ദൈവത്തെയും തൊഴുകയും വിങ്ങിപ്പൊട്ടുകയും ചെയ്യുന്ന ഗോപികയെ വീഡിയോയില്‍ കാണാം. വളരെ വൈകാരികമായ നിമിഷമായിരുന്നു ഗോപികയ്ക്കിത്. ”അവസാന ദിവസം, അഞ്ജലിയായുള്ള അവസാന ഷോട്ട് തീര്‍ത്തും ഹൃദയഭേദകമായിരുന്നു. ഇനിയൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി എത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സങ്കടമുണ്ട്. അഞ്ജലിയാകുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എന്റെ ഹൃദയം അഞ്ജലിയ്ക്ക് നല്‍കിയിരിക്കുകയാണ്. എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു എന്നാണ് തോന്നിയത്” ഗോപിക പറയുന്നു. ”ഈ കഥാപാത്രം എനിക്ക് നല്‍കിയ മനോഹരമായ യാത്ര പ്രതീക്ഷിച്ചതായിരുന്നില്ല. അഭിനയിക്കുന്നതിലും അപ്പുറം കഥാപാത്രമായി ജീവിക്കുകയായിരുന്നു. എന്നില്‍ വിശ്വാസം അര്‍പ്പിക്കുകയും അഞ്ജലിയെ എനിക്കായി നല്‍കുകയും ചെയ്ത ക്രൂവിന് നന്ദി പറയുന്നു. കഥാപാത്രത്തെ സ്വീകരിക്കുകയും എന്നെ കുടുംബത്തിലെ ഒരാളായി കാണുകയും ചെയ്ത പ്രേക്ഷകര്‍ക്ക് വലിയ നന്ദി പറയുന്നു. അഞ്ജലി, നീയെന്നും എന്റെ ഹൃദയത്തിലുണ്ടാകും. ഒരുപാട് നന്ദിയുണ്ട്” എന്നും ഗോപിക കുറിച്ചിരുന്നു.

Merlin Antony :