സായ് പല്ലവി സംവിധായകർക്ക് വീണ്ടും തലവേദനയാകുന്നു ! ആവശ്യമില്ലാത്ത നിബന്ധനകളുമായി നടി !

ഒട്ടേറെ കഥാപാത്രങ്ങൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും പ്രേക്ഷകരുടെ പ്രിയ താരമാണ് സായ് പല്ലവി . മികച്ച നടിയെങ്കിലും ഒട്ടേറെ തവണയായി സായ് പല്ലവി കേൾക്കുന്ന പരാതിയാണ് ഷൂട്ടിംഗ് സെറ്റിലെ പെരുമാറ്റം.

അഭിനയത്തിന്റെ കാര്യത്തില്‍ പെര്‍ഫെക്‌ട് ആണെങ്കിലും സംവിധായകര്‍ക്ക് മുന്നില്‍ താരം വയ്ക്കുന്ന നിബന്ധനകള്‍ പൊതുവെ വലിയ തലവേദനയായി മാറിക്കൊണ്ടിരിക്കുകയാണെന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മികച്ച കഥാപാത്രത്തെയാണ് തനിക്ക് വേണ്ടതെന്ന ആവശ്യത്തിലാണ് സായ് പല്ലവി. ഇതുമായി ബന്ധപ്പെട്ട് താരം മുന്നോട്ടു വച്ച പല നിര്‍ദേശങ്ങളും അംഗീകരിക്കാനാവുന്നതല്ലെന്നാണ് സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്. നായകനെ മുന്‍നിര്‍ത്തിയുള്ള സിനിമകളാണ് ടോളിവുഡില്‍ കൂടുതലായും ഇറങ്ങുന്നത്.

സിനിമാവ്യവസായത്തിന്റെ നിലനില്‍പ്പ് തന്നെ നായകന്‍മാരിലാണെന്ന തരത്തിലാണ് കാര്യങ്ങള്‍. എന്നാല്‍ ഫീമെയില്‍ സെന്‍ട്രിക് സബജക്ടിനായി കാത്തിരിക്കുന്ന താരത്തിന് ഇക്കാര്യത്തെക്കുറിച്ച്‌ ബോധ്യമില്ലെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

sai pallavi misbehaving

Noora T Noora T :