സാന്ത്വനം വീട്ടിൽ തിരിച്ചുകയറിയ ജയന്തി വീണ്ടും കളിതുടങ്ങി ; അപ്പുവിന് മുന്നിൽ ഭയന്ന് വിറച്ച് തമ്പി; രാജേശ്വരിയുടെ കാലിൽ ചങ്ങലപ്പൂട്ട് ഉടൻ തന്നെ; സാന്ത്വനം പരമ്പര വമ്പൻ ട്വിസ്റ്റിലേക്ക്!

സാന്ത്വനം വീട്ടിലുള്ളവർ ഒന്നും ഇപ്പോൾ പഴയ പോലെയല്ല. അംഗങ്ങൾ കൂടിയതോടെ അവർ എല്ലാം പൊളിയാണ്. മലയാളി കുടുംബപ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത സാന്ത്വനം കുടുംബത്തിൽ ഇനി എന്താകും നടക്കാൻ പോകുന്നതെന്ന് നമുക്ക് നോക്കാം..

ജയന്തി ഇതുവരെ ചെയ്ത തെറ്റുകൾ ഒന്നും ക്ഷമിക്കാൻ സാധിക്കുന്നതല്ല. പക്ഷെ അവിടെ ആ സാവിത്രി വീണ്ടും ജയന്തിയെ സപ്പോർട്ട് ചെയ്യുന്നത് കണ്ടപ്പോൾ നിങ്ങൾക്ക് എന്താണ് തോന്നിയത്, സാവിത്രി എല്ലാം മറന്നു ജയന്തിയ്ക്ക് വേണ്ടി സംസാരിക്കുകയാണ്. പിന്നെ ദേവേട്ടത്തിയും അപ്പുവും അഞ്ജുവും എല്ലാം കൂടി പറഞ്ഞ് നമ്മുടെ ജയന്തിയെ സേതുവേട്ടൻ തിരിച്ചു വിളിച്ചുകൊണ്ട് വരുന്നുണ്ട്..

ജയന്തി വീണ്ടും സാന്ത്വനം വീട്ടിൽ വന്നു എല്ലാവരോടും ചിരിച്ചും കളിച്ചും സ്നേഹപ്രകടനങ്ങൾ കാണിച്ചും നിൽക്കവെയാണ്, ഹരിയെ രാജേശ്വരി ഓഫീസിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതും അതെ തുടർന്ന് ശിവനും കൂട്ടരും വന്നു ഓഫിസിൽ പ്രശ്നം ഉണ്ടാക്കിയതും എല്ലാം ജയന്തി അറിഞ്ഞു.

ഹോ ഇതൊന്നും അപ്പുവിനെ അറിയിക്കേണ്ട.. അവൾ ഈ സമയത്ത് ഇതൊക്കെ അറിഞ്ഞ് വിഷമിച്ചാൽ കുഞ്ഞിനും ആപത്താണല്ലോ എന്നൊക്കെ കരുതിയിരിക്കുകയായിരുന്നു ഹരിയും ശിവനും എല്ലാം.. ഇത് അപ്പുവിനെ അറിയിക്കില്ല എന്ന് തമ്പിയോടും പറഞ്ഞിരുന്നു.

എന്നാൽ ജയന്തി വീണ്ടും എത്തിയതോടെ കളിതുടങ്ങി .. ജയന്തി ഫോണിൽ വിളിച്ച് ഇതെല്ലാം പൊടിപ്പും തൊങ്ങലും വച്ച് പറഞ്ഞുകൊടുത്തു. അതോടെ കേട്ട പാതി കേൾക്കാത്ത പാതി അപ്പു വണ്ടിയും എടുത്ത് തമ്പിയുടെ വീട്ടിലേക്ക് പറക്കുകയാണ്.

ഈ അവസ്ഥയിൽ അപ്പു അങ്ങനെ വണ്ടിയിൽ പോകുന്നതൊക്കെ ഒഴിവാക്കാമായിരുന്നു. പക്ഷെ അപ്പുക്കിളി പറന്ന് ചെന്ന് രാജേശ്വരിയുടെ തലമണ്ടയ്ക്ക് തന്നെ കൊത്തി. തമ്പിയെ പോലും വിറപ്പിച്ചു കളഞ്ഞ ഒരു എൻട്രി ആയിരുന്നു അത്.

പക്ഷെ ഇവിടെ തമ്പിയ്ക്ക് എന്ത് പറ്റിയെന്നറിയില്ല ഒരു നിഷ്കളങ്കനായ അച്ഛനെ പോലെ നിൽക്കുകയാണ്. ഇതിനു പിന്നിൽ എന്താണെന്ന് കണ്ടറിയാം.

പക്ഷെ എപ്പിസോഡ് പ്രൊമോ വന്നതോടെ , ജയന്തിയെ കൊണ്ട് ഒരു ഉപകാരം ഉണ്ടയായി എന്നാണ് എല്ലാവരും പറയുന്നത്. അപ്പിക്കിളിയുടെ പെർഫോമൻസ് ഏതായാലും കലക്കി . നിങ്ങൾക്ക് അപ്പുവിനെയാണോ അതോ അഞ്ജുവിനെയാണോ കൂടുതൽ ഇഷ്ടം… കമെന്റ് ചെയ്യുക..

about santhwanam

Safana Safu :