വിവേക് ഒബ്രോയിക്ക് മോദി ഒരു കാലക്കേടാകുമോ? മോദിയായുള്ള അഭിനയത്തിനിടെ താരത്തിന് പരിക്ക്…

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ നായകവേഷമിടുന്ന വിവേക് ഒബ്‌റോയിക്ക് ഷൂട്ടിങ്ങിനിടെ പരിക്കേറ്റു. ധാരാലി ഗ്രാമത്തിലെ ഗംഗഘട്ടില്‍ മഞ്ഞില്‍ നഗ്‌നപാദനായി നടക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് ഒബ്‌റോയിയുടെ കാലിനു പരിക്കേറ്റത്. ‘മേരികോം’, ‘സരബ്ജിത്’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ഒമങ് കുമാറാണ് ചിത്രമൊരുക്കുന്നത്.

പി.എം നരേന്ദ്രമോദി എന്ന് പേരിട്ടിരിക്കുന്ന ചിത്രം തെരഞ്ഞെടുപ്പിന് മുന്നേ റിലീസ് ചെയ്യാനാണ് തീരുമാനം. ഇന്ത്യയിലെ 23 ഭാഷകളിലായി പുറത്തിറക്കാനുദ്ദേശിക്കുന്ന സിനിമയുടെ സംവിധാനം ബി. ഒമങ് കുമാര്‍ ആണ്. സുരേഷ് ഒബ്‌റോയ്, സന്ദീപ്‌സിങ് എന്നിവരാണ് നിര്‍മാതാക്കള്‍. ഭൂരിഭാഗവും ഗുജറാത്തിലാണ് ചിത്രീകരിക്കുക.

മേരി കോം, സരബ്ജിത് എന്നീ ചിത്രങ്ങള്ക്കു ശേഷം ഒമങ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. 2013 ല്‍ പുറത്തിറങ്ങിയ ‘ക്രിഷ് 3’ യിലാണ് വിവേക് ഒബ്രോയ് അവസാനമായി അഭിനയിച്ചത്….

Vivek Obroi meat an accident during the shooting location of the movie P M narendramodi..

Noora T Noora T :