വിപ്ലവ നായകൻ ചെഗുവരയ്ക്ക് ജന്മദിന ആശംസകൾ നേർന്നു ; പൃഥ്വിക്ക് സൈബർ ആക്രമണത്തിന്റെ പേമാരി

തെന്നിന്ത്യൻ സിനിമയിലെ യുവ സൂപ്പർ താരങ്ങളിലൊരാളാണ് മലയാളത്തിന്റെ അഭിമാനമായ പൃഥ്വിരാജ് . സിനിമ കുടുംബത്തിൽ നിന്നാണ് വരവെങ്കിലും തന്റേതായ അഭിനയ മികവ് കൊണ്ടും സ്വത്വത്ത കൊണ്ടും മറ്റു മറ്റു നടന്മാരിൽ നിന്ന് വേറിട്ട ഒരു നടനാണ് പൃഥ്വി.അഭിനേതാവ് എന്നതിന് പുറമേ ഒരു ഫിലിം മേക്കർ എന്ന നിലയിൽ വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് വളർന്നിരിക്കുകയാണ് താരം . തന്റെ ഓരോ നിലപാടുകളിലും എന്നും ഉറച്ചു നിൽക്കുന്ന ഒരു വ്യക്തികൂടിയാണ് . പറയുന്ന കാര്യങ്ങൾ മാത്രമേ ചെയ്യാറുള്ളു . ഇതാണ് പൃഥ്വിയെ മറ്റു നടന്മാരിൽ നിന്ന് വേറിട്ട് നിർത്തുന്നത് . എന്നാലിപ്പോൾ പൃഥ്വിക്കെതിരെ സൈബർ ആക്രമണം ഉയർന്നു വന്നിരിക്കുകയാണ് . അതും ഒരു പിറന്നാൾ ആശംസ നേർന്നതിന്റെ പേരിൽ .

വിപ്ലവനായകൻ ഏണസ്റ്റോ ചെഗുവരയ്ക്ക് ജന്മദിനാശംസകൾ നേർന്നതിന്റെ പേരിലാണ് പൃഥ്വിരാജിനെതിരെ സൈബർ ആക്രമണം ഉണ്ടായിരിക്കുന്നത് . തന്റെ എഫ് ബി പേജിലൂടെയാണ് താരം ആശംസകൾ നേർന്നത് . പോസ്റ്റിനു താഴെ പൃഥ്വിരാജിനെ പരിഹസിച്ചും വിമർശിച്ചുമാണ് കമന്റുകൾ വന്നിരിക്കുന്നത് . പൃഥ്വിരാജിന്റെ സിനിമകൾ ബഹിഷ്കരിക്കണം എന്ന തരത്തിലാണ് കമന്റുകൾ.

ചെഗുവരെയുടെ ജൻമദിനമായ ജൂൺ പതിന്നാലിനായിരുന്നു ജന്മദിനാശംസകൾ നേർന്നുള്ള പൃഥ്വിയുടെ പോസ്റ്റ്. ‘ഹാപ്പി ബർത്ഡേ ചെ’ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്. ഒപ്പം ചുവന്ന അക്ഷരത്തിൽ ‘ചെ’ എന്നെഴുതിയ ചിത്രവും. പോസ്റ്റിനു താഴെയുള്ള കമന്റുകൾ ഇങ്ങനെ :-

Mr പൃഥ്വിരാജ് ഞാൻ താങ്കളുടെ പേജ്‌ unlike ചെയ്യുന്നു ഞങ്ങളുടെ വീര സവർക്കരുടെ ജന്മദിനത്തിൽ ആശംസ പോയിട്ട് അങ്ങേർക്ക് പട്ടിയുടെ വില പോലും കൊടുക്കാത്ത താങ്കൾ ഈ കമ്മിക്കു ആശംസകൾ അർപ്പിച്ചത് ഒട്ടും ഉചിതമല്ല .

ദേശദ്രോഹികളായ കമ്മി ജിഹാദികൾക്ക് കുടചൂടുന്ന വിനായകൻ, ആഷിക്ക് അബു, പ്രിത്വിരാജ് നെ പോലുള്ളവരുടെ ഇനി വരാനിരിക്കുന്ന മുഴുവൻ സിനിമകളും മലയാളികൾ ബഹിഷ്കരിക്കുക ഇവനെപോലുള്ള കമ്മികളാണ് നാടിന്റെ ശാപം എന്നൊക്കെയാണ് കമന്റുകൾ . 😏

എന്നാൽ പൃഥ്വിയെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയാണ് ചെ ഗവാരയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ആദ്യം രംഗത്തെത്തിയത്. ഇതിനു പിന്നാലെയായിരുന്നു പൃഥ്വിയുടെ പോസ്റ്റ്.

മുരളീ ഗോപി- പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ചെ യുടെ ജീവിതം പ്രമേയമാക്കി ഒരു സിനിമ വരുന്നു എന്നാണ് ഈ പോസ്റ്റുകള്‍ സൂചിപ്പിക്കുന്നതെന്നും ചില കമന്റുകളുണ്ട്.

prithviraj-cyber attack-social media-cheguevara-b-day wishes

Noora T Noora T :