വധശ്രമക്കേസില്‍ പ്രതിയായ സമയത്തെ അനുഭവം തുറന്ന് പറഞ്ഞ് നടൻ ബൈജു

പതിമൂന്ന് വർഷം മുമ്പ് വധശ്രമക്കേസില്‍ പ്രതിയായ സമയത്തെ അനുഭവം തുറന്ന് പറഞ്ഞ് നടൻ ബൈജു.  തനിക്കെതിരെ ഉയർന്ന വന്ന കേസാണ് ജീവിതം എന്തെന്ന് പഠിപ്പിച്ചത്. വധക്കേസിൽ പ്രതിയായതോടെ സിനിമയിലേയ്ക്ക് പിന്നെ ആരും വിളിച്ചില്ലെന്നും ബൈജു പറയുന്നു. പോലീസിൽ നിന്ന് രക്ഷപ്പെടാൻ 70 ദിവസം ഒളിവുൽ താമസിക്കേണ്ടി വന്ന സാഹചര്യം വരെയുണ്ടായിരുന്നു. കേസില്‍ പെട്ടതോടെ സിനിമയിലേക്ക് ആരും വിളിച്ചില്ലെന്നും പട്ടിണിയില്ലാതിരുന്നത് കയ്യില്‍ കാശുണ്ടായതുകൊണ്ട് മാത്രമാണെന്നും ബൈജു പറഞ്ഞു. സുഹൃത്തുമായി തെറ്റി കേസെടുത്തതാണെന്നും ജീവിതം എന്തെന്നു പഠിപ്പിച്ചത് ഈ കേസാണെന്നും ബൈജു പറയുന്നു. അത് വരെ ആര് ഉപദേശിച്ചാലും കേൾക്കുന്ന പ്രകൃതകാരനായിരുന്നില്ലെന്നും താരം വ്യക്തമാക്കി.

പോലീസിനെ ഭയന്ന് ഒളിവിൽ കഴിഞ്ഞപ്പോൾ പ്രശസ്തനായ പ്രതി വിദേശത്തേയ്ക്ക് കടന്നതായി മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. എന്നാൽ ആ സമയത്ത് ഞാൻ തിരുവനന്തപുരത്ത് തന്നെയുണ്ടായിരുന്നെന്നും ദിവസങ്ങൾ എണ്ണി കഴിയുകയായിരുന്നെന്നും ബൈജു പറയുന്നു. പ്രശസ്തനായ പ്രതിയെ പിടികൂടുന്നത് പോലീസ് ഒരു അഭിമാന പ്രശ്നമായി ഏടുത്തപ്പോൾ താൻ അനുഭവിച്ച മാനസിക സംഘർഷത്തിന് കണക്കില്ലായിരുന്നു. ഒടുവിൽ ജാമ്യം കിട്ടിയതിനെ തുടർന്നായിരുന്നു പുറത്തു വന്നത്.

ഇതുവരെ മൂന്നൂറ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സീനിയർ താരമാണെങ്കിലും സീനിയോർട്ടിക്ക് വലിയ വിലയെന്നുമില്ല. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ മാത്രമാണ് വിലയുള്ളതെന്നും ബൈജു പറഞ്ഞു. 38 കൊല്ലം സിനിമയിൽ അഭിനയിച്ചിട്ടും ഇതുവരെ ഒരു പുരസ്കാരം പോലും ലഭിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു. സിനിമ സംവിധാനത്തിൽ താൽപര്യമില്ലെന്നും എന്നാൽ താൻ നിർമ്മിക്കുന്ന ഒരു ചിത്രം ഒരു വർഷത്തിനുളളിൽ പുറത്തു വരുമെന്നും ബൈജു കൂട്ടിച്ചേർത്തു.


actor baiju

Sruthi S :