യുവരാജ് സിങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലോകവിജയങ്ങളുടെ നെടുംതൂണ്‍ ആയ ക്രിക്കറ്റ് സിംഹം യുവരാജ് സിങ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലോകവിജയങ്ങളുടെ നെടുംതൂണ്‍ ആയ ക്രിക്കറ്റ് സിംഹം യുവരാജ് സിങ് രാജ്യാന്തര ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന യുവിയെ കാനഡയിലെ ജി ടി20, യൂറോ ടി20 ടൂര്‍ണമെന്റുകളില്‍ ആരാധകര്‍ക്ക് തുടര്‍ന്നും കാണാനാകും. ഇതിനായി യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു.

അർബുദ രോഗ ബാധിതനായതിനെ തുടർന്ന്​ ഏറെ കാലം ക്രിക്കറ്റിൽ നിന്ന്​ വിട്ടു​ നിന്നെങ്കിലും പിന്നീട്​ മൈതാനത്തേക്ക്​​ തിരിച്ചു വന്നിരുന്നു. കരിയറിന്റെ ഉന്നതിയിൽ നിൽക്കുമ്പോഴായിരുന്നു 2011 ലോകകപ്പിനുശേഷം ശ്വാസകോശ അര്‍ബുദ ബാധിതനായ യുവി കളത്തില്‍ നിന്ന് വിട്ടുനിന്നത്.

പിന്നീട് രോഗത്തെ തോല്‍പ്പിച്ച് തിരിച്ചെത്തിയ താരം വീണ്ടും ക്രിക്കറ്റില്‍ സജീവമാവുകയായിരുന്നു

മുബൈയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് യുവരാജ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

2000ല്‍ കെനിയക്കെതിരെ ഏകദിന ക്രിക്കറ്റില്‍ അരങ്ങേറിയ യുവരാജ് 304 ഏകദിനങ്ങളില്‍ ഇന്ത്യക്കായി പാഡണിഞ്ഞു.

40 ടെസ്റ്റിലും 58 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞ യുവരാജ് 2007ലെ ടി20 ലോകകപ്പ് നേട്ടത്തിലും 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണായക പങ്കുവഹിച്ചു.

2011ലെ ഏകദിന ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും സ്വന്തമാക്കിയ യുവിയായിരുന്നു ഇന്ത്യ കിരീടം നേടിയപ്പോള്‍ ടൂര്‍ണമെന്റിന്റെ താരം.

2007ലെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സറിന് പായിച്ച് ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചു.

2011ലെ ഏകദിന ലോകകപ്പിന് ശേഷം കാന്‍സര്‍ രോഗത്തിന് ചികിത്സതേടി രോഗമുക്തനായി കളിക്കളത്തില്‍ തിരിച്ചെത്തി പോരാട്ടവീര്യത്തിന്റെ പ്രതിരൂപമായി. 304 ഏകദിനങ്ങളില്‍ നിന്ന് 14 സെഞ്ചുറിയും 52 അര്‍ധസെഞ്ചുറിയും സഹിതം 8701 റണ്‍സടിച്ച 111 വിക്കറ്റുകളും സ്വന്തമാക്കി.

40 ടെസ്റ്റുകളില്‍ ജഴ്‌സിയണിഞ്ഞ യുവിക്ക് മൂന്ന് സെഞ്ചുറിയും 11 അര്‍ധസെഞ്ചുറിയും സഹിതം 1900 റണ്‍സെ നേടാനായുള്ളു. ഒമ്പത് വിക്കറ്റും നേടി.

ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിര്‍ണായ സാന്നിധ്യമായത് യുവിയായിരുന്നു. 2011 ലോകകപ്പില്‍ 362 റണ്‍സും 15 വിക്കറ്റും നേടിയ യുവരാജായിരുന്നു ടൂര്‍ണമെന്റിലെ താരം.

പ്രഥമ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ സ്റ്റ്യുവര്‍ട്ട് ബ്രോഡിന്റെ ഒരു ഓവറിലെ ആറു പന്തും സിക്‌സറിന് പറത്തിയ യുവിയുടെ ബാറ്റിങ് ക്രിക്കറ്റ് ആരാധകര്‍ ഇന്നും ഓര്‍ക്കുന്നു.

അര്‍ബുധ ചികിത്സയ്ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ യുവി ഇക്കഴിഞ്ഞ ഐപിഎല്‍ മത്സരത്തില്‍ നാലെണ്ണത്തിൽ മാത്രമാണ് ഉണ്ടായിരുന്നത്.

Yuvraj Singh

Nimmy S Menon :