മഹാഭാരതത്തിൽ നിന്നും മോഹൻലാൽ പുറത്ത് ?

മഹാഭാരതം’ സിനിമ ചെയ്യുമെന്ന നിലപാട് വ്യക്തമാക്കിനിര്‍മ്മാതാവ് ബി ആര്‍ ഷെട്ടി രംഗത്ത്.  എം ടി വാസുദേവന്‍ നായരുടെ തിരക്കഥയല്ല ചിത്രത്തില്‍ ഉപയോഗിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാഭാരതത്തിനായി പുതിയ തിരക്കഥ നിര്‍ദ്ദേശിക്കാന്‍ ആത്മീയാചാര്യന്‍ സദ്ഗുരുവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി ആര്‍ ഷെട്ടി വ്യകതമാക്കി. 

എം ടി വാസുദേവന്‍ നായരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തമ്മിലുള്ള തര്‍ക്കങ്ങളുടെ പേരില്‍ മഹാഭാരതം സിനിമ മുടങ്ങിയിട്ടില്ലെന്നാണ് ബി ആര്‍ ഷെട്ടി വെളിപ്പെടുത്തിയത്. എന്നാൽ ചിത്രത്തിൽ മോഹന്‍ലാല്‍ തന്നെ നായകനാകുമോ എന്ന കാര്യത്തിൽ തീരുമാനമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഒന്നര വര്‍ഷം മുമ്പാണ് എംടിയുടെ രണ്ടാമൂഴം സിനിമയാക്കുമെന്ന്  സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്.  ആയിരം കോടിയോളം ചിത്രത്തിനായി ചെലവഴിക്കാന്‍ നിര്‍മ്മാതാവ് തയ്യാറായിരുന്നു. എന്നാല്‍ നിശ്ചിത സമയം കഴിഞ്ഞിട്ടും ചിത്രത്തിന്‍റെ നിര്‍മ്മാണം ആരംഭിച്ചില്ല. തുടര്‍ന്ന് തിരക്കഥ തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. ഇതോടെയാണ് മഹാഭാരതം സിനിമ അനിശ്ചിതത്വത്തിലായത്.  2020ൽ സിനിമ തീയറ്ററുകളിലേക്ക് എത്തിക്കാനാണ് പദ്ധതി. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലാകും സിനിമയുടെ റിലീസ്.

BR Shetty has refused to give up movie project ‘Mahabarat’ 

Sruthi S :