മത്സരാർത്ഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ച് തുടക്കം!! ബിഗ് ബോസ് സീസൺ 6 തുടങ്ങാൻ ഇനി 3 ദിനങ്ങൾ മാത്രം! ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ…

ബിഗ് ബോസ് മലയാളം സീസൺ 6 നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. മാർച്ച് 10 നാണ് ഷോ ലോഞ്ച് ചെയ്യുകയെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ആരൊക്കെയായിരിക്കും ഇത്തവണ ഏറ്റുമുട്ടാൻ എത്തുന്നതെന്ന കൗതുകം നിലനിൽക്കുന്നുണ്ട്. ഇതിനോടകം പല പേരുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. വളരെ അധികം വലിയ സർപ്രൈസ് ഒളിപ്പിച്ച് വെച്ചാണ് എന്തായാലും ബിഗ്‌ബോസ് പ്രമോ എത്തിയിരിക്കുന്നത്. മൊത്തത്തിൽ ഒന്ന് മാറ്റ് പിടിക്കും എന്നാണ പ്രമോയിലുള്ള സൂചന. അത് കൊണ്ട് തന്നെ മത്സരത്തിൽ പുതിയൊരു സമീപനം ഉണ്ടാവുമെന്നും മോഹൻലാൽ പറയുന്നുണ്ട്.

പലതും പഠിക്കേണ്ടി വരുമെന്നും കളി മാറ്റുകയാണെന്നും പുതിയ പ്രമോയിൽ പറയുന്നു. എന്തായാലും വലിയ സർപ്രൈസുകളിൽ ചിലതൊക്കെ ഇത്തവണ ബിഗ് ബോസിൽ ഉണ്ടെന്ന് വേണം കരുതാൻ. 1 മിനിറ്റ് 50 സെക്കൻറ് ദൈർഘ്യമുള്ള പ്രമോയോണ് റിലീസ് ചെയ്തത്. അതേസമയം സീസൺ-6 എന്ന് തുടങ്ങും എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. ഫെബ്രുവരി അവസാനത്തോടെയോ അല്ലെങ്കിൽ മാ‍ർച്ചിലോ വേണം സീസൺ-6 ആരംഭിക്കുമെന്ന് പ്രതീക്ഷിക്കാൻ. നേരത്തെ എത്തിയ പ്രമോയിൽ മത്സരാർഥികൾക്ക് കിടന്നുറങ്ങാൻ നാല് ബെഡ് റൂം ഉണ്ടാകുമെന്നാണ് മോഹൻലാൽ പറഞ്ഞത്. നാലാം സീസണിൽ ഒരുക്കിയിരുന്ന ക്യാപ്റ്റന്റെ മുറി പോലെ എന്തെങ്കിലും പ്രത്യേകത ഇത്തവണ ഉണ്ടാവുമോ എന്നതിൽ വ്യക്തതയില്ല. ഇത്തരം എന്തെങ്കിലും സ‍ർപ്രൈസുകൾ കൂടി ആറാം സീസണിൽ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷക സംസാരം.എന്തായാലും ബിഗ് ബോസ് മലയാളത്തില്‍ ആദ്യമായാണ് മത്സരാര്‍ഥികളെ ഉദ്ഘാടന എപ്പിസോഡിന് മുന്‍പേ പ്രഖ്യാപിക്കുന്നത്. കോമണര്‍ മത്സരാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കായികാധ്യാപികയും ബൈക്ക് റൈഡറുമായ റസ്മിന്‍ ബായ്‍, യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന നിഷാനയുമാണ് സീസണ്‍ 6 ല്‍ കോമണര്‍ മത്സരാര്‍ഥികളായി എത്തുന്നത്.

Merlin Antony :