ബാലഭാസ്‌കറിന്റെ മരണത്തിൽ നിർണ്ണായകമായ വെളിപ്പെടുത്തലുമായി പിതാവ് ഉണ്ണി

ഏറെ വേദന ഉണ്ടാക്കിയ മരണമായിരുന്നു പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറുടേത്. ബാലഭാസ്‌കറിന്റെ മരണത്തെ പറ്റി ദുരൂഹത ആരോപിച്ചവരായിരുന്നു ഏറെയും. അതേസമയം ഇപ്പോഴിതാ ബാലുവിന്റെയും മകളുടെയും അപകടത്തിൽ ഞെട്ടിക്കുന്ന വഴിതിരിവുകള്‍ ഉണ്ടാവുകയാണ്. കേസില്‍ ബാല ഭാസ്‌കറിന്റെ മുന്‍ മാനേജര്‍ക്ക് സ്വര്‍ണ്ണ കടത്തില്‍ പങ്ക് തെളിഞ്ഞിരിക്കുന്നു. വിദേശ ഷോകള്‍ കഴിഞ്ഞ് വരുമ്പോള്‍ കേരളത്തില്‍ വന്‍ തോതില്‍ സ്വര്‍ണ്ണ കടത്ത് നടന്നതായ വന്‍ ദുരൂഹതകളും സംശയങ്ങളും ഉണ്ട്. കേസില്‍ പിടിയിലായ പ്രകാശന്‍തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണുവിനെ ചുറ്റി പറ്റി അന്വേഷണം പുരോഗമിക്കുകയാണ്.

ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നുമായിരുന്നു ഭാര്യ ലക്ഷ്മി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്.

സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിയിലായവര്‍ക്ക് ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധമുണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും അതുകൂടി അന്വേഷിക്കണം എന്നുമാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി ഉണ്ണി രംഗത്തെത്തി. അന്വേഷണസംഘത്തിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ പിടിയിലായ പ്രകാശന്‍തമ്ബി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്ബത്തിക മാനേജരുമായിരുന്നു. എന്നാല്‍ പ്രതികള്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാര്‍ അല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നെന്നുമായിരുന്നു എന്നുമാണ് ഭാര്യ ലക്ഷ്മി പറയുന്നത്. എന്നാല്‍, ഈ വാദം ബാലുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും തള്ളുന്നു.

വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പം മുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായാണ് സുഹൃത്തുക്കള്‍ പറയുന്നത്. പ്രകാശന്‍ തമ്പിയെ ഏഴെട്ടു വര്‍ഷം മുമ്പ് ഒരുസ്വകാര്യ ആശുപത്രിയില്‍ െവച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നത്. വിഷ്ണുവാണ് മിക്ക സംഗീത പരിപാടികളുടെയും സാമ്ബത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത്. ഇയാള്‍ ആസമയത്തും സ്ഥിരമായി വിദേശയാത്രകള്‍ ചെയ്യാറുണ്ടായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ ഉന്നയിക്കുന്ന ആരോപണം.

അപകടമുണ്ടായ സ്ഥലത്ത് ആദ്യമെത്തുന്നത് പ്രകാശന്‍ തമ്പിയാണെന്ന കാര്യവും ഉണ്ണി ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്ബത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച് ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

അപകടമുണ്ടാകുന്നതിനു തൊട്ടുമുമ്ബ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച് ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ െ്രെകംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്ബറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച് വിശദമായി പരിശോധിക്കും.

നേരത്തെ ബാലുവിന്റെയും മകളുടെയും അപകട മരണത്തില്‍ സംശയം രേഖപ്പെടത്തി പിതാവ് സി കെ ഉണ്ണിയാണ് തുടക്കത്തില്‍ രംഗത്തുവന്നത്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നുവെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയത്ത് ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും ഭാര്യ ലക്ഷ്മി മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കര്‍ ആണ് കാര്‍ ഓടിച്ചതെന്നായിരുന്നു ഡ്രൈവര്‍ വിശദമാക്കിയത്.

അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌ക്കര്‍ ആയിരുന്നെന്നാണ് ഇവരുടെ ഡ്രൈവര്‍ അര്‍ജുന്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയുരുന്നത്. ഇത് പച്ചക്കള്ളമെന്ന് പറഞ്ഞുകൊണ്ടാണ് പൊലീസിന് മുമ്ബില്‍ ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഡ്രൈവര്‍ അര്‍ജുന്റേയും ബാലഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴികളില്‍ വൈരുദ്ധ്യം രേഖപ്പെടുത്തിയതോടെയാണ് ബാലഭാസ്‌ക്കറിന്റേയും മകളുടേയും മരണത്തിലെ ദുരൂഹത മറ നീക്കി പുറത്തു വരുന്നത്.

ബാലഭാസ്‌ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു. എന്തായാലും ഇതേ പറ്റി കൂടുതല്‍ അന്വേഷണം നടത്തിയാലേ ദുരൂഹത വ്യക്തമാകൂ…

Sruthi S :