നൂബിനെ വിളിച്ച് മാത്താ, എന്നെ കരയിച്ചു.. സാജനൊപ്പം സംവിധായകനും മറ്റൊരു നടിയും കൂടി! ഷൂട്ട് നിർത്തി കരിച്ചലായി.. നൂബിൻ ഇടിക്കുമെന്ന് കരുതിയ സംഭവത്തെക്കുറിച്ച് സാജൻ സൂര്യ

സാജൻ സൂര്യയും ബിന്നിയും മലയാളികളുടെ ഇഷ്ട കഥാപാത്രങ്ങളാണ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ​ഗീതാ​ഗോവിന്ദം എന്ന സീരിയിലാണ് ഇവരുടെ ജനപ്രീതിക്ക് കാരണം. നടൻ നൂബിൻ ജോണിയുടെ ഭാര്യയായ ബിന്നി ആദ്യമായി അഭിനയിക്കുന്ന സീരിയലാണ് ​ഗീതാ​ഗോവിന്ദം. ഇപ്പോഴിതാ പരമ്പര വിശേഷങ്ങൾ പങ്കുവെക്കുകയാണ് ബിന്നിയും സാജൻ സൂര്യയും. ദിവസേന തന്നെ ഉപദേശിക്കുന്നയാളാണ് സാജൻ ചേട്ടനെന്ന് ബിന്നി പറയുന്നു. ഉപ​ദേശിച്ച് ഒരിക്കൽ ബിന്നി കരഞ്ഞിട്ടുണ്ടെന്ന് സാജൻ സൂര്യയും വ്യക്തമാക്കി. എന്റെ കൂടെ അഭിനയിച്ച മിക്കവാറും എല്ലാ നായികമാരും തമാശ സീരിയസായി കരഞ്ഞിട്ടുണ്ട്. ഒരു പ്രാവശ്യം ബിന്നിക്കും അങ്ങനെയൊരു അനുഭവമുണ്ടായി. എന്തൊക്കെ പറഞ്ഞാലും കരയാത്ത ആളാണ്, തിരിച്ച് കൗണ്ടർ അ‌ടിച്ച് കൊണ്ടിരിക്കുമെന്ന് ഞാൻ കരുതി.

പക്ഷെ ക്രിസ്മസിന് ബിന്നി കരഞ്ഞെന്ന് സാജൻ പറഞ്ഞു. സംഭവിച്ചത് എന്താണെന്ന് ബിന്നിയാണ് വ്യക്തമാക്കിയത്. ഷൂട്ടിന് വന്നത് മുതൽ വ്യക്തിപരമായ ഒരു കാര്യങ്ങൾക്കും സമയം മാറ്റി വെച്ചിട്ടില്ല. ബർത്ത് ഡേക്കോ, വിവാഹവാർഷികത്തിനോ പോകാൻ പറ്റിയിട്ടില്ല. എല്ലാം മാറ്റി വെച്ച് വർക്കിന് വേണ്ടി മാത്രം നിൽക്കുകയാണ്. എന്റെ ബന്ധുക്കളെല്ലാം യുകെയിലും മറ്റുമാണ്. ക്രിസ്തുമസിന് അവരെല്ലാം വന്ന് ആഘോഷിക്കും. എന്ന് വരും എന്ന് ചോദിച്ച് അവർ വിളിച്ചോണ്ടിരിക്കുകയാണ്. ഷൂട്ട് ക്രിസ്മസിന് മുമ്പ് തീരും. പോയിട്ട് വരാമെന്ന് പ്ലാൻ ചെയ്തു. പെട്ടെന്നാണ് അന്നെനിക്ക് ഷൂട്ടുണ്ടെന്ന് അറിയുന്നത്. ഭയങ്കര വിഷമമായി. സാജൻ ചേട്ടനോട് പറഞ്ഞപ്പോൾ ഷൂട്ടല്ലേ പ്രധാനം ഓണത്തിന് ഞങ്ങൾ പോകുന്നില്ലല്ലോ എന്ന് പറഞ്ഞു. ഡിബേറ്റ് പോലെയായി. അവസാനം സംസാരിച്ച് തന്റെ കൈയിൽ നിന്ന് പോയെന്ന് ബിന്നി തുറന്ന് പറഞ്ഞു. സംവിധായകനും മറ്റൊരു നടിയും കൂടി പറഞ്ഞതോടെ കരഞ്ഞു. ഷൂട്ട് നിർത്തി കരിച്ചലായി. ഫോണിൽ നൂബിനെ വിളിച്ച് മാത്താ, എന്നെ കരയിച്ചു എന്ന് പറഞ്ഞു. നൂബിൻ ഇപ്പോൾ വണ്ടിയും വിളിച്ച് വന്ന് തന്നെ ഇടിക്കുമെന്ന് കരുതിയെന്ന് സാജൻ സൂര്യയും തമാശയോടെ പറഞ്ഞു. ബിന്നി വളരെ ആത്മാർത്ഥയുള്ള നടിയാണെന്നും സംവിധായകൻ പറയുന്നതിന്റെ മുകളിൽ പെർഫോമൻസ് കാഴ്ച വെക്കാറുണ്ടെന്നും സാജൻ സൂര്യ വ്യക്തമാക്കി.

Merlin Antony :