തെലുങ്ക് സൂപ്പർ താരം അല്ലു അര്‍ജുന്റെ സഹോദരന്‍ അല്ലു ബോബി വീണ്ടും വിവാഹിതനായി!ചിത്രങ്ങൾ വൈറൽ

തെലുങ്കിലെ സൂപ്പർ താരങ്ങളിലൊരാളാണ് അല്ലു അർജുൻ. എന്നാൽ തന്റെ അഭിനയ മികവ് കൊണ്ടും വ്യക്തിത്വം കൊണ്ടും തെന്നിന്ത്യയിൽ എല്ലായിടത്തും ആരാധകരെ സമ്പാദിച്ചിട്ടുണ്ട് . ഇതായിപ്പോൾ താരത്തിന്റെ സഹോദരൻ അല്ലു ബോബി വിവാഹിതനായിരിക്കുകയാണ് . മുംബൈ സ്വദേശിനി നീല ഷായാണ് വധു. മുംബൈ സ്വദേശിയാണെങ്കിലും നീല ഹൈദരാബാദിൽ സ്ഥിര താമസക്കാരിയാണ്. എം ബി എ ബിരുദധാരിയായ നീല യോഗ പരിശീലകയണ് . അല്ലു ബോബിയുടെ രണ്ടാം വിവാഹമാണിത്.

വിവാഹ കാര്യം അല്ലു ബോബി തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചത്. ഞാൻ വിവാഹിതനായി. ഇതെനിക്ക് പുതിയ തുടക്കമാണ്. എന്നെ അനുഗ്രഹിക്കണം. 2005 ലാണ് ഞാൻ ആദ്യം വിവാഹിതനായത്. അത് 2016 അവസാനിപ്പിക്കുകയും ചെയ്തു. ദൈവം എന്നെ മുന്നോട്ട് പോകാനും സന്തോഷമായി ജീവിക്കാനും പഠിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും പിന്തുണയായി എന്റെ കൂടെ കുടുംബമുണ്ടെന്നും ഇദ്ദേഹം വിവാഹ ചിത്രത്തിനോടൊപ്പം ഫേസ്ബുക്കിൽ കുറിച്ചു.

നീലിമയാണ് അല്ലു ബോബിയുടെ ആദ്യ ഭാര്യ. ഈ ബന്ധത്തിൽ അൻവിത എന്നൊരു മകളുണ്ട്. നിരവധി പേരാണ് അല്ലു ബോബിയ്ക്കും നീല ഷായ്ക്കും ആശംസയുമായി എത്തിയിരിക്കുന്നത്

allu arjun-allu boby- married-photos viral- social media

Noora T Noora T :