ചെയ്തുകൂട്ടിയ ആ കൊടുംപാപം! ‘പാപക്കറ കഴുകിക്കളയാൻ കിരീടം കൊണ്ടാവില്ല’.. സുരേഷ് ഗോപിയെ വലിച്ചുകീറി ടി എൻ പ്രതാപൻ

ലൂർദ്ദ് മാതാ ദേവാലയത്തിൽ സ്വർണ്ണ കിരീടം സമർപ്പിച്ച സുരേഷ് ഗോപിയെ വിമർശിച്ച് തൃശ്ശൂർ എം പി ടി എൻ പ്രതാപൻ രംഗത്തെത്തി. മണിപ്പൂരിൽ പള്ളി തകർത്തതിന്റെ പരിഹാരമായാണ് സ്വർണ കിരീടം സമർപ്പിച്ചതെന്നാണ് വിമർശനം. പാപക്കറ കഴുകിക്കളയാൻ സ്വർണക്കിരീടം കൊണ്ടാവില്ല. തൃശ്ശൂരിൽ ബി ജെ പി ചെലവഴിക്കാൻ പോവുന്നത് നൂറ് കോടി രൂപയെന്നും ആരോപണം. ബി ജെ പിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാർ തിരിച്ചറിയുമെന്നും പ്രതാപൻ പറഞ്ഞു. മകളുടെ വിവാഹത്തിന് മുന്നോടിയായുള്ള നേർച്ചയുടെ ഭാഗമായാണ് സുരേഷ് ഗോപിയും കുടുംബവും സ്വർണ്ണ കിരീടം സമർപ്പിച്ചത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. മകൾ ഭാഗ്യയുടെ വിവാഹത്തിനു മുന്നോടിയായാണ് ഇത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബിജെപി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ സന്നിഹിതരായിരുന്നു.

ആഴ്ചകൾക്ക് മുമ്പ് പള്ളി സന്ദർശിച്ച സുരേഷ് ഗോപി തനിക്ക് ഇത്തരത്തിൽ ഒരു ആഗ്രഹമുണ്ടെന്ന് പള്ളി അധികൃതരെ അറിയിക്കുകയായിരുന്നു. സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ. ബുധനാഴ്ചയാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹത്തിൽ പങ്കെടുക്കും. ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.

ആഘോഷങ്ങളൊക്കെ നേരത്തെ തന്നെ സുരേഷ് ​ഗോപിയുടെ വീട്ടിൽ തുടങ്ങി കഴിഞ്ഞു. ദിലീപും കാവ്യ മാധവനും അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തി കഴിഞ്ഞു. ഇതുവരെ മെഹന്തി, സം​ഗീത് ചടങ്ങുകൾ നടന്ന് കഴിഞ്ഞു. ഉത്തരേന്ത്യൻ സ്റ്റൈൽ പ്രകാരം സംഗീത് ചടങ്ങുകളോടെയാണ് ഭാ​ഗ്യയുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ നടന്ന പരിപാടിയിലെ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ വിവാഹ ചടങ്ങ് അമ്പലത്തിൽ വെച്ച് ലളിതമായി മാത്രമെ നടത്തൂവെങ്കിലും മറ്റ് പരിപാടികൾക്ക് തിളക്കം കൂടുതലാണ്. വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തിയ സമയത്താണ് ഭാ​ഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. സുരേഷ് ​ഗോപിയുടെ മക്കളിൽ നാലുപേരിൽ രണ്ടുപേരും സിനിമയിൽ നായകന്മാരായി. ഇളയപുത്രൻ മാധവ് സുരേഷ് വേഷമിട്ട ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന് സിനിമയിൽ മാധവ് അതിഥി വേഷം ചെയ്തിരുന്നു. ​ഗോകുൽ സുരേഷ് ഇതിനോടകം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു.

Merlin Antony :