ഗബ്രിയുടെ ഓർമ്മകൾ ജാസ്മിന്റെ പിതാവ് നശിപ്പിച്ചതിന് പിന്നിൽ.. ജാസ്മിന്റെ മാതാപിതാക്കളെ കുറിച്ച് ​ഗബ്രി

ബിഗ്‌ബോസ് വീട്ടിൽ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം പ്രേക്ഷകർക്കെന്നപോലെ തന്നെ ജാസ്മിന്റെ മാതാപിതാക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല. ഫാമിലി വീക്കിന്റെ ഭാ​ഗമായി ​ഹൗസിൽ മകളെ കാണാൻ വന്നപ്പോൾ ഇരുവരും അത് പറയാതെ പറയുകയും ചെയ്തിരുന്നു. ഗബ്രിയുടെ ഓർമക്കായി ജാസ്മിൻ സൂക്ഷിച്ചിരുന്ന മാലയും ഫോട്ടോയും അടക്കം എല്ലാം ജാസ്മിന്റെ പിതാവ് എടുത്ത് മാറ്റ് സ്റ്റോർ റൂമിൽ കൊണ്ടുവെച്ചു. പ്രശ്നങ്ങളും വിഷമങ്ങളും വരുമ്പോൾ തങ്ങളുടെ മുഖം ഓ‍ർത്താൽ മതിയെന്നും ഫാമിലി ഫോട്ടോയിൽ നോക്കിയാൽ മതിയെന്നുമാണ് ജാസ്മിനോട് മാതാപിതാക്കൾ പറഞ്ഞത്. മാതാപിതാക്കൾ വന്ന് പോയശേഷം വളരെ വിരളമായി മാത്രമെ ​ഗബ്രിയുടെ പേര് ജാസ്മിൻ ഹൗസിൽ ഉച്ചരിച്ചിട്ടുള്ളു. എവിക്ടായി പുറത്ത് വന്നശേഷം സോഷ്യൽമീഡിയയിൽ വളരെ ആക്ടീവാണ് ​ഗബ്രി.

അത്തരത്തിൽ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയ ലൈവിൽ സംസാരിക്കവെ ജാസ്മിന്റെ കുടുംബത്തെ കുറിച്ച് ​ഗബ്രി സംസാരിച്ചു. ജാസ്മിന്റെ പിതാവ് മാല അടക്കം എടുത്ത മാറ്റിയ സംഭവത്തിൽ എന്താണ് പറയാനുള്ളതെന്ന് ആരാധകരിൽ ഒരാൾ ചോദിച്ചപ്പോഴാണ് ​ഗബ്രി പ്രതികരിച്ചത്. ചെയിൻ മാറ്റുന്നത് കണ്ടപ്പോൾ ഫീലായില്ല. അതിന്റെ ആവശ്യമില്ലല്ലോ. അവർക്ക് ഇതൊക്കെ ​ഗെയിമിന്റെ ഭാ​ഗമല്ലേ. എല്ലാ പാരന്റ്സും അവരുടെ മക്കൾക്ക് ഏറ്റവും ബെസ്റ്റായിട്ടുള്ള കാര്യങ്ങൾ ചെയ്യാനാണ് ആ​ഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. അതിൽ എനിക്ക് കുഴപ്പമില്ല. അതിൽ ഒരു തെറ്റുമില്ല. അവർക്ക് ശരിയെന്ന് തോന്നുന്നത് അവർ ചെയ്തു എനിക്ക് അതിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ജാസ്മിൻ എപ്പോഴും എന്റെ നല്ല സുഹൃത്തുക്കളിൽ ഒരാളായിരിക്കും എന്നാണ് ​ഗബ്രി പറഞ്ഞത്.

Merlin Antony :