എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ഷൂട്ട് ടൈമിൽ

കഴിഞ്ഞ വർഷം മേയിലായിരുന്നു നിപ ഏവരെയും ഞെട്ടിച്ചുകൊണ്ട് പടർന്നു പന്തലിച്ചത് .ഒരു മഹാരോഗത്തെ പോലെ പടർന്ന രോഗം കേരളമൊട്ടാകെ ഭീതി പരത്തുകയുണ്ടായി . സംസ്ഥാനമൊന്നാകെ ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് കരുത്താർജ്ജിച്ച്‌ അതിനെ അതിജീവിക്കുകയുണ്ടായി. ആരോഗ്യവകുപ്പും ഡോക്ടേഴ്സും ഒന്നാകെ കൈകോർത്തു പ്രവർത്തിച്ചു. ഇതിനെ ആസ്പദമാക്കി പുറത്തിറക്കിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ്. പ്രേക്ഷക സ്വീകാര്യത നേടി വൻ ഹിറ്റായിക്കൊണ്ടിരിക്കുകയാണ് ചിത്രം . പ്രഖ്യാപനവേള മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമാണ് വൈറസ്. എങ്ങനെയായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത് എന്നറിയാനായി കാത്തിരിക്കുകയായിരുന്നു എല്ലാവരും. ഇപ്പോൾ നിലയ്ക്കാത്ത കൈയ്യടി പ്രവാഹവുമായാണ് സിനിമ മുന്നേറുന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി ആര്‍പ്പുവിളിയോ കൈയ്യടിയോ ഇല്ലാതെ പ്രേക്ഷകര്‍ മുഴുകിച്ചേരുകയാണ് സിനിമയ്‌ക്കൊപ്പം. അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറിയിരിക്കുന്നത്. പേരാമ്പ്രയിലും കോഴിക്കോടുമായാണ് സിനിമ ചിത്രീകരിച്ചത്.

കഥാപാത്രങ്ങളായിരുന്നില്ല ജീവിതങ്ങളായിരുന്നു തിരശ്ശീലയില്‍ തെളിഞ്ഞതെന്നാണ് മറ്റൊരു പ്രത്യേകത. ഇടയ്‌ക്കൊരു ലാഗ് അനുഭവപ്പെടുന്നത് പോലും മനോഹരമായിയുള്ള അനുഭവമായി മാറുകയാണ്. രമ്യ നമ്പീശനും മഡോണ സെബാസ്റ്റിയനും മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ ചിത്രത്തിലൂടെ. വിഷ്ണു എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തില്‍ അവതരിപ്പിച്ചത്. സിനിമയുടെ ചിത്രീകരണത്തിനിടയിലെ അനുഭവങ്ങളെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

നിപ ബാധിച്ചവരിലൊരാളായാണ്ആസിഫ് അലി സിനിമയിലെത്തിയത് . കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേറ്റഡ് വാര്‍ഡില്‍ വെച്ച് തന്നെയായിരുന്നു സിനിമയുടെ ചിത്രീകരണം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞിട്ട് വേണം ഇത് പബ്ലിക്കിന് തുറന്നുകൊടുക്കാനെന്ന് സ്റ്റാഫിലൊരാള്‍ പറഞ്ഞപ്പോഴാണ് അതേക്കുറിച്ച് മനസ്സിലായതെന്ന് താരം പറയുന്നു. മാധ്യമങ്ങളിലൂടെ നേരത്തെ നിപയെക്കുറിച്ച് അറിഞ്ഞിരുന്നുവെങ്കിലും ആ ഭീകരത അനുഭവിച്ചിരുന്നില്ല. അത് ശരിക്കും മനസ്സിലാക്കിയാണ് തങ്ങള്‍ ഓരോരുത്തരും അഭിനയിച്ചതെന്ന് താരം പറയുന്നു. ഇടയ്ക്ക് തുമ്മലും ജലദോഷവും വന്നപ്പോള്‍ പോലും പേടിച്ചുവെന്നും താരം പറയുന്നു. ഇതിനിടയില്‍ ഭാസിക്കുട്ടന് 2 തവണ പനി വന്നിരുന്നു. ഡോക്ടര്‍ ആബിദ് എന്ന കഥാപാത്രത്തെയാണ് ശ്രീനാഥ് ഭാസി അവതരിപ്പിച്ചത്.

എത്ര ഭീകരമായിരുന്നു നിപ ദിനങ്ങളെന്ന് തിരിച്ചറിഞ്ഞത് ചിത്രീകരണത്തിനിടയില്‍ വെച്ചായിരുന്നു. സോള്‍ട്ട് ആന്‍ഡ് പെപ്പറിന് ശേഷം 8 വർഷം കഴിഞ്ഞു ഇപ്പോഴാണ് ആഷിഖ് ഇക്കയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുന്നത് – താരം പറഞ്ഞു . തിരക്കഥാകൃത്തുക്കള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. വ്യക്തമായ പ്ലാനിംഗുമായാണ് അവര്‍ താരങ്ങളെ സമീപിച്ചത്. പത്രങ്ങളിലൂടെയും ചാനലുകളിലൂടെയുമുള്ള അറിവ് മാത്രമേ തനിക്കുണ്ടായിരുന്നുള്ളൂ. അതേ വാര്‍ഡിലും ആ ബെഡിലും വെച്ചാണ് ചിത്രീകരണമെന്നറിഞ്ഞതിന്റെ പേടിയുണ്ടായിരുന്നുവെന്നും താരം പറയുന്നു.

തന്റെ കരിയറില്‍ കുടുംബ പ്രേക്ഷകര്‍ക്ക് മുന്നില്‍ തന്നെ നന്നായി അവതരിപ്പിച്ച സംവിധായകരിലൊരാളാണ് ആഷിഖ് അബു. അദ്ദേഹത്തിനൊപ്പമുള്ള സിനിമയെന്ന ത്രില്ലും തനിക്കുണ്ടായിരുന്നുവെന്നും താരം പറയുന്നു. ഇപ്പോഴും പല സ്ഥലങ്ങളില്‍ ചെല്ലുമ്പോള്‍ ആറ്റിങ്ങലാണോ വീട് എന്ന് ചോദിക്കുന്നവരുണ്ട്. അദ്ദേഹത്തിന്റെ സിനിമകളെല്ലാം ഒന്നിന്നൊന്ന് മുകളിലാണ്. ആസിഫ് വ്യക്തമാക്കി

virus-nipah-actor-asif ali-ashiqabu-reveals

Noora T Noora T :