ആസിഫ് അലിയുടെ മകനും സിനിമയിലേക്ക്! ചിത്രങ്ങള്‍ വൈറൽ !

മലയാളത്തിലെ മുൻനിര നായകന്മാരിൽ വലിയ സ്ഥാനമാണ് ആസിഫ് അലിക്കുള്ളത് .സിനിമ പാരമ്പര്യമില്ലാതെയാണ് സിനിമാലോകത്തിപ്പോൾ ആസിഫ് തിളങ്ങുന്നത് . 2019 ആസിഫ് അലിയ്ക്ക് ഭാഗ്യമുള്ള വര്‍ഷമാണ്. ജനുവരിയിലെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും ഹിറ്റായിരുന്നു. പിന്നാലെ ഉയരെ എന്ന ചിത്രത്തിലെ പ്രകടനത്തിന് വമ്പന്‍ പ്രേക്ഷക പ്രശംസയായിരുന്നു ലഭിച്ചത്. വൈറസിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആസിഫിന്റേതായി വരാനിരിക്കുന്ന സിനിമകളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നവയാണ്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി വന്നിരിക്കുകയാണ്. മകന്റെ വരവ് അറിയിച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ് .

ആസിഫ് അലിയ്ക്ക് പിന്നാലെ സഹോദരനും സിനിമയിലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ ആദം അലി കൂടി വെള്ളിത്തിരയിലെത്തുകയാണ്. സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് കൊണ്ട് ആസിഫ് അലി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. റിലീസിന് ഒരുങ്ങി കൊണ്ടിരിക്കുന്ന അണ്ടര്‍ വേള്‍ഡ് എന്ന ചിത്രത്തിലൂടെയാണ് താരപുത്രന്‍ അരങ്ങേറ്റം നടത്തുന്നത്. ചിത്രം പോസ്റ്റ് ചെയ്തതോടെ ആരാധകർ സിനിമയ്ക്കായുള്ള കാത്തിരിപ്പാണ് . സിനിമയുടെ ലൊക്കേഷനില്‍ മകനും ജോയിന്‍ ചെയ്തു എന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ചിത്രമായിരുന്നു താരം പുറത്ത് വിട്ടത്.

കാറ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ഫര്‍ഹാന്‍ ഫാസില്‍, ജീന്‍ പോള്‍ലാല്‍, എന്നിവരാണ് ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തങ്ങളെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനും കേതകി നാരായണനുമാണ് നായികമാര്‍. കോമ്രേഡ് ഇന്‍ അമേരിക്ക, പാവാട എന്നീ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയ ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന് രചന നിര്‍വഹിച്ചിരിക്കുന്നതും. ചിത്രമൊരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണെന്നാണ് സൂചന.

asif ali son adam ali new movie news

Junior ali joins underworld 

Sruthi S :